Wednesday, May 15, 2024 2:42 pm

വന്യജീവികളുടെ നഖങ്ങളും ചന്ദന മരക്കഷ്‌ണങ്ങളുമായി യുവാവ്‌ അറസ്‌റ്റില്‍

For full experience, Download our mobile application:
Get it on Google Play

മാവേലിക്കര : എക്‌സൈസ്‌ പരിശോധനയില്‍ വന്യജീവികളുടെ നഖങ്ങളും ചന്ദന മരക്കഷ്‌ണങ്ങളുമായി യുവാവ്‌ അറസ്‌റ്റില്‍. ചെറുകുന്നം ചെമ്പള്ളി വീട്ടില്‍ വിഷ്‌ണു (27) വാണ്‌ അറസ്‌റ്റിലായത്‌. ഇയാള്‍ ലഹരി വസ്‌തുക്കളുടെ ഉപയോഗവും വില്‍പനയും നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ എക്‌സൈസ്‌ റേഞ്ച്‌ ഇന്‍സ്‌പെക്‌ടര്‍ പി.ബിജുവിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ്‌ വന്യജീവികളുടെ തോലോട്‌ കൂടിയ നഖങ്ങളും ചന്ദനമരത്തിന്റെ കഷ്‌ണങ്ങളും കണ്ടെത്തിയത്‌. ചാരുംമൂട്‌ സ്വദേശിയായ വിഷ്‌ണു കഴിഞ്ഞ രണ്ടു വര്‍ഷമായി അമ്മയോടൊപ്പം ചെറുകുന്നത്ത്‌ വാടകവീട്ടിലാണ്‌ താമസം. ഒരാഴ്‌ചയോളം ഇയാള്‍ എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇന്നലെ രാവിലെ നടത്തിയ മിന്നല്‍ പരിശോധനയിലാണ്‌ ഇവ കണ്ടെത്തിയത്‌.

കണ്ടെത്തിയ നഖങ്ങളും തോലും പുലിയുടേതാണെന്നും ഇവ ചെങ്ങന്നൂര്‍ ബസ്‌ സ്‌റ്റാന്‍ഡിന്റെ പരിസരത്ത്‌ നിന്നും വാങ്ങിയതാണെന്നും വിഷ്‌ണു എക്‌സൈസ്‌ ഉദ്യോഗസ്‌ഥരോട്‌ പറഞ്ഞു. വിഷ്‌ണുവിന്റെ മൊഴിയുടെ അടിസ്‌ഥാനത്തില്‍ റാന്നി ഫോറസ്‌റ്റ് ഓഫീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന്‌ വൈകിട്ട്‌ നാലു മണിയോടെ കരികുളം സ്‌റ്റേഷന്‍ ഡെപ്യൂട്ടി റേഞ്ച്‌ ഓഫീസര്‍ എസ്‌.സുധീഷിന്റെ നേതൃത്വത്തിലുള്ള സംഘം സ്‌ഥലത്തെത്തി നഖങ്ങളും തോലും പരിശോധിച്ചു. പ്രാഥമിക പരിശോധനയില്‍ ഇവ പുലിയുടേതല്ലെന്ന്‌ സ്‌ഥിരീകരിച്ചു. എന്നാല്‍ കണ്ടെത്തിയ തോലും നഖങ്ങളും വന്യജീവികളുടേതാണെന്ന്‌ സ്‌ഥിരീകരിച്ചിട്ടുണ്ട്‌.

വിശദമായ പരിശോധനയ്‌ക്കായി ഇവ തിരുവനന്തപുരത്തെ ലാബില്‍ അയക്കുമെന്ന്‌ ഫോറസ്‌റ്റ് ഉദ്യോഗസ്‌ഥര്‍ പറഞ്ഞു. വനം വന്യജീവി സംരക്ഷണ നിയമ പ്രകാരം ഇത്തരം വസ്‌തുക്കള്‍ കൈവശം വച്ചതിനാണ്‌ ഇയാളെ അറസ്‌റ്റ് ചെയ്‌തത്‌. ഇയാളെ ഇന്ന്‌ റാന്നി മജിസ്‌ട്രേറ്റ്‌ കോടതിയില്‍ ഹാജരാക്കും. സി.ഇ.ഒ മാരായ ഷിബു.പി.യു, പ്രവീണ്‍, അശ്വിന്‍ എസ്‌ കെ, പ്രതീഷ്‌ പി നായര്‍, വിഷ്‌ണുദാസ്‌, സനല്‍സിബിരാജ്‌, ആര്‍.രണദിവെ, വനിതാ സി.ഇ.ഒ സുലേഖ, ഡ്രൈവര്‍ ജ്യോതിഷ്‌ എന്നിവരും റാന്നി ഫോറസ്‌റ്റ് റേഞ്ചിലെ കരികുളം സ്‌റ്റേഷന്‍ ബി.എഫ്‌.ഒ അനീഷ്‌ കുമാര്‍, ഡബ്ല്യു.ബി.എഫ്‌.ഒ പി.ദേവിക, സജി പി ആര്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ആഭ്യന്തര വകുപ്പ് നാഥനില്ലാ കളരിയായി മാറി ; കേരളം ഗൂണ്ടകളുടെ പറുദീസയെന്ന് രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: ആഭ്യന്തര വകുപ്പ് നാഥനില്ലാ കളരിയായി മാറിയെന്ന് കോൺഗ്രസ് നേതാവ് രമേശ്...

ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത ; ഇന്നും നാളെയും മത്സ്യബന്ധനത്തിന് വിലക്ക്

0
തിരുവനന്തപുരം: തെക്കൻ കേരള തീരത്ത് ഇന്നും നാളെയും മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി കേന്ദ്ര...

വള്ളികുന്നത്തിന്‍റെ കിഴക്കൻമേഖലയിൽ കാട്ടുപന്നികളുടെ ആക്രമണവും ശല്യവും രൂക്ഷമാകുന്നു

0
വള്ളികുന്നം : വള്ളികുന്നത്തിന്‍റെ കിഴക്കൻമേഖലയിൽ കാട്ടുപന്നികളുടെ ആക്രമണവും ശല്യവും രൂക്ഷമാകുന്നു. കഴിഞ്ഞ...

രാഹുൽ ​ഗാന്ധിക്കെതിരായ പരാതി ; ‘പ്രധാനമന്ത്രിക്കെതിരായ പരാതിയിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള തന്ത്രം’ –...

0
ന്യൂ ഡല്‍ഹി : കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരായ പെരുമാറ്റച്ചട്ടലംഘന പരാതിയിൽ...