ഈ അധ്യയനവര്‍ഷത്തെ പാഠപുസ്തകങ്ങളില്‍ മലയാളം അക്ഷരമാല ഉള്‍പെടുത്തുക ഒന്ന്, രണ്ട് ക്ലാസുകളില്‍ മാത്രം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഈ അധ്യയനവര്‍ഷത്തെ പാഠപുസ്തകങ്ങളില്‍ മലയാളം അക്ഷരമാല ഉള്‍പെടുത്തുക ഒന്ന്, രണ്ട് ക്ലാസുകളില്‍ മാത്രമായിരിക്കും. ഈ ക്ലാസുകാരുടെ രണ്ടാം ടേം പാഠപുസ്തകത്തിലാകും അക്ഷരമാല ഉള്‍പെടുത്തുകയെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി വ്യക്തമാക്കി. പാഠപുസ്തകത്തിന്റെ ഒന്നാം വാല്യം വിതരണത്തിനായി സ്‌കൂളുകളില്‍ എത്തിച്ചതിനാലാണ് രണ്ടാം വാല്യത്തില്‍ അക്ഷരമാല ഉള്‍പെടുത്തിയത്. ആദ്യ ടേം പാഠപുസ്തകങ്ങള്‍ അച്ചടിച്ചുകഴിഞ്ഞു. ആ സാഹചര്യത്തില്‍, പുസ്തകത്തില്‍ ഒട്ടിച്ചുവയ്ക്കാവുന്ന വിധം അക്ഷരമാല മാത്രം അച്ചടിച്ച്‌ അധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ത്തന്നെ നല്‍കുന്നത് സര്‍കാര്‍ പരിഗണിച്ചിരുന്നു.

എന്നാല്‍, അതു മാത്രമായി തയാറാക്കി വിതരണം ചെയ്യുന്നതിലെ ബുദ്ധിമുട്ട് പരിഗണിച്ചാണ് രണ്ടാം ടേം പാഠപുസ്തകത്തില്‍ത്തന്നെ അക്ഷരമാല ഉള്‍പെടുത്തുന്നത്. ലിപി പരിഷ്‌കരണ സമിതിയുടെ നിര്‍ദേശപ്രകാരമാണ് എല്‍ പി പാഠപുസ്തകങ്ങളില്‍ അക്ഷരമാല അച്ചടിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. ഈ വര്‍ഷം തന്നെ അക്ഷരമാല പാഠപുസ്തകങ്ങളില്‍ ഉണ്ടാകണമെന്നത് തന്റെ ആഗ്രഹമാണെന്ന് വിദ്യാഭ്യാസ മന്ത്രിയും അറിയിച്ചിരുന്നു. 2013ല്‍ ആണ് പാഠപുസ്തകങ്ങളില്‍നിന്ന് അക്ഷരമാല പുറത്തായത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...