മുന്‍മന്ത്രി എം.എം മണിക്ക് ഭീഷണി ; അന്വേഷണം

For full experience, Download our mobile application:
Get it on Google Play

നെടുങ്കണ്ടം : അപായപ്പെടുത്തുമെന്ന് കാണിച്ചു മുന്‍മന്ത്രി എം.എം മണിക്ക് ഭീഷണി. ആരെങ്കിലും പറ്റിക്കാന്‍ അയക്കുന്നതാകും എന്നു കരുതി ഇതൊന്നും മുഖവിലക്കെടുക്കാന്‍ മണിയാശാനും തയ്യാറായിരുന്നില്ല. എന്നാല്‍, അടുത്തിടെ തുടര്‍ച്ചയായി മണിയെ ചുറ്റിപ്പറ്റി ഉണ്ടാകുന്ന അപകടങ്ങള്‍ കൂടിയായപ്പോള്‍ പോലീസിനും സംശയം തുടങ്ങിയിട്ടുണ്ട്. അപായപ്പെടുത്തുമെന്ന ഭീഷണിക്കത്ത് കിട്ടിയതിനു പിന്നാലെ മണിയുടെ കാര്‍ വീണ്ടും അപകടത്തില്‍പെട്ടതാണ് അടുത്തിടെ ഉണ്ടായിരിക്കുന്ന സംഭവം. തിങ്കളാഴ്ച വെള്ളത്തൂവലിനു സമീപം മണിയുടെ കാര്‍ നിര്‍ത്തിയിട്ടപ്പോഴാണ് എതിരെ വന്ന ബൈക്ക് ഇടിച്ചുകയറിയത്. അബദ്ധത്തിലുണ്ടായ അപകടമെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. മണിയുടെ കാറിനു കേടു പറ്റി. അതേസമയം ഭീഷണികളുടെ പശ്ചാത്തലത്തില്‍ വിശദമായ അന്വേഷണം പോലീസും നടത്തിയേക്കും.

അടുത്തയിടെ മണി സഞ്ചരിച്ചിരുന്ന വാഹനത്തിലേക്ക് ഒരു പോലീസ് ഉദ്യോഗസ്ഥന്റെ കാര്‍ ഇടിച്ചു കയറിയിരുന്നു. മന്ത്രിയായിരിക്കെ മണി സഞ്ചരിച്ചിരുന്ന കാറിന്റെ ചക്രത്തിന്റെ നട്ടുകള്‍ ഊരിപ്പോയ സംഭവവുമുണ്ടായിരുന്നു. അന്നു പോലീസ് കേസെടുത്തെങ്കിലും മതിയായ തെളിവില്ലാത്തതിനാല്‍ പിന്നീട് അവസാനിപ്പിച്ചു. അപായപ്പെടുത്തുമെന്ന ഭീഷണി മുഴക്കി ഒന്നിലധികം ഭീഷണിക്കത്തുകളും ഈയിടെ അദ്ദേഹത്തിനു ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തുടര്‍ച്ചയായി മണി അപകടത്തില്‍ പെടുന്നതും. അടുത്തിടെയാണ് അഞ്ചേരി ബേബി വധക്കേസില്‍ മണിയെ കുറ്റവിമുക്തനാക്കിയത്. എം.എം മണിയുടെ വിടുതല്‍ ഹര്‍ജി അംഗീകരിച്ചാണ് ഹൈക്കോടതി മണി അടക്കം മൂന്ന് പ്രതികളെ കുറ്റവിമുക്താരക്കിയത്. നേരത്തെ സെഷന്‍സ് കോടതിയെ മണി വിടുതല്‍ ഹര്‍ജിയുമായി സമീപിച്ചിരുന്നുവെങ്കിലും കോടതി ഹര്‍ജി തള്ളിയിരുന്നു.

ഇതോടെയാണ് മണിയും മറ്റു രണ്ടു പ്രതികളും അപ്പീല്‍ ഹര്‍ജിയുമായി ഹൈക്കോടതിയിലേക്ക് എത്തിയത്. മണിയെ കൂടാതെ ഒ.ജി മദനന്‍, പാമ്പുപാറ കുട്ടന്‍ എന്നിവരാണ് കേസിലെ മറ്റു രണ്ട് പ്രതികള്‍. 2012 മെയില്‍ ഇടുക്കി മണക്കാട് നടത്തിയ വിവാദപ്രസംഗത്തിലൂടെയാണ് അഞ്ചേരി ബേബി വധക്കേസിലേക്ക് മണി പ്രതിയാവുന്നത്. കുപ്രസിദ്ധമായ 1,2,3 പ്രസംഗത്തിലൂടെ 1982-ലെ കൊലപാതക കേസില്‍ ഹൈക്കോടതി പുനരന്വേഷണത്തിന് ഉത്തരവിടുകയും 2012 നവംബറില്‍ അന്നത്തെ സിപിഎം ജില്ലാ സെക്രട്ടറി എംഎം മണിയടക്കമുള്ള മൂന്ന് നേതാക്കള്‍ അറസ്റ്റിലാവുകയും ചെയ്തു.

ഇടുക്കിയിലെ വീട്ടില്‍ നിന്നും ഐജിയുടെ നേതൃത്വത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്ത മണിക്കും കൂട്ടുപ്രതികള്‍ക്കും 46 ദിവസം ജയിലില്‍ കിടക്കേണ്ടി വന്നു. ജയില്‍ മോചിതനായി പുറത്തു വന്ന ശേഷം മണി വിടുതല്‍ ഹര്‍ജിയുമായി സെഷന്‍സ് കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളിയ കോടതി മണിയും കൂട്ടുപ്രതികളും വിചാരണ നേരിടണമെന്ന് ആവശ്യപ്പെട്ടു. ഈ വിധി ചോദ്യം ചെയ്ത് മണി ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കുറ്റവിമുക്തനാക്കിയുള്ള വിധിക്ക് വഴിയൊരുങ്ങിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...