Thursday, May 23, 2024 9:58 am

ഒന്നുമുതല്‍ അഞ്ചുവരെ ക്ലാസുകളില്‍ ഒരു ഡിവിഷനില്‍ പരമാവധി 30 കുട്ടികള്‍ ; പൊതുവിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച കരട് സ്കൂള്‍ മാന്വല്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഒന്നുമുതല്‍ അഞ്ചുവരെ ക്ലാസുകളില്‍ ഒരു ഡിവിഷനില്‍ പരമാവധി 30 കുട്ടികള്‍ക്കും ആറുമുതല്‍ എട്ടുവരെ ക്ലാസുകളില്‍ 35 കുട്ടികള്‍ക്കും പ്രവേശനം നല്‍കാമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച കരട് സ്കൂള്‍ മാന്വലില്‍ നിര്‍ദ്ദേശം. ഒമ്പത്, പത്ത് ക്ലാസുകളില്‍ ആദ്യ ഡിവിഷനില്‍ 50 കുട്ടികള്‍ക്കും പ്രവേശനം നല്‍കാം. സംസ്ഥാനത്ത് ഒന്നാം ക്ളാസുകളിലേക്കുള്ള പ്രവേശന പ്രായപരിധി അഞ്ചു വയസുതന്നെയായി തുടരും. സ്‌കൂള്‍ അസംബ്ലി 15 മിനിട്ടില്‍ കവിയരുത്. സ്‌കൂളില്‍ കുറഞ്ഞത് ഒരു മലയാളം ഡിവിഷനെങ്കിലും നിര്‍ബന്ധമായും വേണം. 30 കുട്ടികള്‍ ഉണ്ടെങ്കിലേ ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ ആരംഭിക്കാവൂ.

ടി.സി ലഭിക്കാന്‍ വൈകി എന്ന കാരണത്താല്‍ പ്രവേശനം നിഷേധിക്കാന്‍ പാടില്ല. അത്തരം സാഹചര്യത്തില്‍ പ്രധാന അദ്ധ്യാപകന്‍ വിദ്യാര്‍ത്ഥി മുമ്പ് പഠിച്ചിരുന്ന സ്‌കൂളില്‍ ഇക്കാര്യം അറിയിച്ച്‌ ‘സമ്പൂര്‍ണ’ സോഫ്ട്‌വെയര്‍ വഴി ടി.സി ട്രാന്‍സ്ഫര്‍ ചെയ്യിക്കണം. വീഴ്ച വരുത്തുന്നവര്‍ക്കെതിരെ നടപടിയുണ്ടാകും. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കല്ലാതെ സ്‌കൂള്‍ കെട്ടിടവും കാമ്പസും ഉപയോഗിക്കാന്‍ പാടില്ല. അദ്ധ്യാപകര്‍ സ്വകാര്യ ട്യൂഷന്‍, സ്വകാര്യ പഠന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നില്ലെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റികള്‍ ഉറപ്പാക്കണം. സര്‍ക്കാരിന്റെയോ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെയോ അനുമതി ഇല്ലാതെ സ്വകാര്യ മത്സരങ്ങളും പരീക്ഷകളും പണപ്പിരിവും നടത്താന്‍ പാടില്ല. അദ്ധ്യാപകര്‍ ഉള്‍പ്പെടെ വിവിധ തലങ്ങളിലുള്ളവരുടെ അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ച ശേഷമാകും അന്തിമ മാന്വല്‍ പ്രസിദ്ധീകരിക്കുക.

മതിയായ ടോയ്‌ലെറ്റ് സൗകര്യം വേണം
 സ്കൂളുകളില്‍ മതിയായ ടോയ്ലെറ്റ് സൗകര്യം വേണം
 പെണ്‍കുട്ടികള്‍ക്ക് 10:1, ആണ്‍കുട്ടികള്‍ക്ക് 25:1 എന്ന നിലയില്‍
 പി.ടി.എ എക്സിക്യുട്ടീവില്‍ രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും പ്രതിനിധികളില്‍ പകുതി സ്ത്രീകളായിരിക്കണം
 കുട്ടികളുടെ ആത്മവിശ്വാസം ഇല്ലാതാക്കുന്ന രീതിയില്‍ അദ്ധ്യാപകര്‍ പരാതി പറയരുത്
 സ്കൂളുകളില്‍ വായനാമൂലയും ശാസ്ത്ര, ക്ളാസ് ലാബോറട്ടറി സൗകര്യങ്ങളും വേണം
 ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണം
അ​ദ്ധ്യാ​പ​ക​ര്‍​ ​എ​ന്തും​ ​വി​ളി​ച്ചു​ ​പ​റ​ഞ്ഞാല്‍ നോ​ക്കി​യി​രി​ക്കി​ല്ല​ :​ ​മ​ന്ത്രി​ ​ശി​വ​ന്‍​കു​ട്ടി

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തൊട്ടിപ്പാറ – തൈപ്പറമ്പിൽ പടി റോഡിൽ ജല അതോറിറ്റിയുടെ പൈപ്പ് ലൈൻ പൊട്ടി കുടിവെള്ളം...

0
മുണ്ടിയപ്പള്ളി : തൊട്ടിപ്പാറ - തൈപ്പറമ്പിൽ പടി റോഡിൽ ജല അതോറിറ്റിയുടെ...

തൃശ്ശൂരിലെ അപ്രതീക്ഷിത വെള്ളക്കെട്ട് : കോര്‍പറേഷൻ സെക്രട്ടറിയെ വിളിച്ചു വരുത്തി വിശദീകരണം തേടുമെന്ന് കളക്ടര്‍

0
തൃശൂർ: ഇന്നലെ പെയ്ത കനത്ത മഴയിൽ അപ്രതീക്ഷിതമായി വെള്ളക്കെട്ട് ഉണ്ടായ വിഷയത്തിൽ...

മടന്തമൺ – വെച്ചൂച്ചിറ റോഡിൽ കാഴ്ച്ച മറച്ച് മരങ്ങൾ

0
വെച്ചൂച്ചിറ : മടന്തമൺ - വെച്ചൂച്ചിറ റോഡിലെ കൊടും വളവുകളിൽ കാഴ്ച്ച...

അടൂരില്‍ പച്ചമണ്ണെടുക്കുന്ന സംഘങ്ങള്‍ പരസ്പരം ഏറ്റുമുട്ടി ; കാര്‍ അടിച്ചു തകര്‍ത്തു

0
അടൂര്‍ : പച്ചമണ്ണെടുക്കുന്ന സംഘങ്ങള്‍ തമ്മില്‍ നടുറോഡില്‍ ഏറ്റുമുട്ടലും ഗുണ്ടായിസവും. കാര്‍...