അടൂരില്‍ പച്ചമണ്ണെടുക്കുന്ന സംഘങ്ങള്‍ പരസ്പരം ഏറ്റുമുട്ടി ; കാര്‍ അടിച്ചു തകര്‍ത്തു

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : പച്ചമണ്ണെടുക്കുന്ന സംഘങ്ങള്‍ തമ്മില്‍ നടുറോഡില്‍ ഏറ്റുമുട്ടലും ഗുണ്ടായിസവും. കാര്‍ പൂര്‍ണമായി അടിച്ചു തകര്‍ത്തു. ഒരാള്‍ക്ക് മര്‍ദ്ദനമേറ്റു. എന്നിട്ടും നിസാര വകുപ്പുകള്‍ ചുമത്തി മാത്രം കേസെടുത്ത് പോലീസ്. അടിയുണ്ടാക്കിയവര്‍ രണ്ടും ഒരേ പാര്‍ട്ടിയുടെ പിന്തുണയുള്ളതിനാലാണ് കേസ് ഒതുക്കിയതെന്ന് ആക്ഷേപം. ഇന്നലെ വൈകിട്ട് മൂന്നു മണിയോടെ നൂറനാട് ആദിക്കാട്ടുകുളങ്ങര ചാമവിള കിഴക്കേതില്‍ എസ്. ഷൈജുവിന് നേരെയാണ് ആക്രമണം നടന്നത്. ഇയാള്‍ക്ക് മര്‍ദനമേറ്റു. കാര്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. പത്തനാപുരത്തേക്ക് യാത്ര ചെയ്യുന്നതിനിടെ ഏഴംകുളം മാങ്കൂട്ടം അഭിലാഷ് ഹോട്ടലില്‍ ഷൈജു ഭക്ഷണം കഴിക്കാന്‍ കയറിയിരുന്നു.

ഇവിടെ നിന്നും ഇറങ്ങുമ്പോള്‍ ഷൈജുവിന്റെ ബ്രസാ കാര്‍ അടൂരിലെ പച്ചമണ്ണ് എടുപ്പുകാരനായ ജിനുരാജും കണ്ടാല്‍ അറിയാവുന്ന മൂന്നുപേരും ചേര്‍ന്ന് ആള്‍ട്ടോ കാര്‍ കുറുകെയിട്ട് തടയാന്‍ ശ്രമിച്ചു. പന്തികേട് തോന്നിയ ഷൈജു കാര്‍ വെട്ടിച്ച് മാറ്റി പത്തനാപുരം ഭാഗത്തേക്ക് ഓടിച്ചു പോയി. ഈ സമയം ജിനുരാജും സംഘവും ആള്‍ട്ടോ കാറില്‍ പിന്തുടര്‍ന്ന് പുതുവല്‍ ജംഗ്ഷനില്‍ ഷൈജുവിന്റെ കാര്‍ തടഞ്ഞു. ഷൈജുവിനെ വലിച്ചിറക്കി മര്‍ദ്ദിച്ചു. കമ്പിവടി ഉപയോഗിച്ചായിരുന്നു ആക്രമണം. തുടര്‍ന്ന് കാര്‍ പൂര്‍ണമായി അടിച്ചു തകര്‍ത്തു. ഷൈജു അവിടെനിന്നും ഓടി രക്ഷപെട്ടു. ഷൈജു നൂറനാട് കേന്ദ്രീകരിച്ചും ജിനുരാജ് അടൂര്‍ കേന്ദ്രീകരിച്ചും പച്ചമണ്ണ് കടത്തുന്ന സംഘത്തില്‍പ്പെട്ടവരാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അബിൻ വർക്കി എം.എൽ.എയെ സന്ദർശിച്ച് രമേശ് ചെന്നിത്തലയും എ.പി അനിൽകുമാറും

0
പത്തനംതിട്ട: പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു ശേഷം താമസസ്ഥലത്തേക്കു പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ്...

ഗതാഗത മന്ത്രി നടത്തിയ പരാമർശത്തിൽ സിപി ജോണിനെ പിന്തുണച്ച് മന്ത്രി തുളസി

0
പാലക്കാട്: ഗതാഗത മന്ത്രി നടത്തിയ പരാമർശത്തിൽ സിപി ജോണിനെ മന്ത്രി തുളസി...

ഉറക്കെ പാട്ടുവെച്ചതിനെ ചൊല്ലി തർക്കം ; അച്ഛനും മകനും കുത്തേറ്റ് മരിച്ചു

0
മുംബൈ: ഉറക്കെ പാട്ടുവെച്ചതിനെച്ചൊല്ലിയുണ്ടായ കുടുംബതർക്കത്തിനൊടുവിൽ പിതാവും മകനും കുത്തേറ്റ് മരിച്ചു. മുംബൈ...

മഹാരാഷ്ട്രയിൽ ഡോക്ടർമാരുടെ സമരം പിൻവലിച്ചു, ഒപി സേവനങ്ങൾ സാധാരണ നിലയിലേക്ക്

0
മഹാരാഷ്ട്ര : ആരോഗ്യമേഖലയെ മുൾമുനയിൽ നിർത്തിയ വലിയൊരു പ്രതിസന്ധിക്ക് തൽക്കാലത്തേക്ക് വിരാമമിട്ട്...