പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസ അധ്യാപകന്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍: മതിലകത്ത് പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസ അധ്യാപകന്‍ പിടിയില്‍. കയ്പമംഗലം ചളിങ്ങാട് സ്വദേശി ജുബൈറി(36) നെയാണ് മതിലകം പോലീസ് അറസ്റ്റ് ചെയ്തത്. പോക്സോ നിയമപ്രകാരം ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. മദ്രസയില്‍ പഠിക്കുന്നതിനിടെ അധ്യാപകനായ ജുബൈ‌ര്‍ വിദ്യാ‍ര്‍ത്ഥിയെ പീഡിപ്പിച്ചെന്നാണ് പരാതി. ഒരു വര്‍ഷം മുമ്പാണ് സംഭവം നടന്നതെങ്കിലും പേടി കാരണം കുട്ടി വിവരം പുറത്തുപറഞ്ഞിരുന്നില്ല. എന്നാല്‍ ഇതിനുശേഷം വിദ്യാര്‍ത്ഥിയുടെ സ്വഭാവത്തില്‍ വലിയ മാറ്റം ഉണ്ടായിരുന്നു. കുട്ടിയുടെ സ്വഭാവമാറ്റം ശ്രദ്ധിക്കുകയും സ്കൂള്‍ തുറന്നെത്തിയപ്പോള്‍ ഒറ്റക്കിരിക്കുന്നത് ശ്രദ്ധയില്‍പ്പെടുകയും ചെയ്ത അധ്യാപകനാണ് ചൈല്‍ഡ്‍ ലൈനെ വിവരം അറിയിച്ചത്. ചൈല്‍ഡ്‍ ലൈന്‍ നടത്തിയ കൗണ്‍സിലിംഗില്‍ ആണ് കുട്ടി പീഡന വിവരം പുറത്ത് പറഞ്ഞത്. കോടതിയില്‍ ഹാജരാക്കിയ ജുബൈറിനെ റിമാന്‍ഡ് ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

രാത്രിയിൽ ഡ്രാഗൺ ഫ്രൂട്ട് പറിക്കാൻ പോവുന്നതിനിടെ കുളത്തിൽ വീണു ; ഗവേഷണ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

0
തൃശൂർ: കാർഷിക സർവകലാശാലയിലെ ഗവേഷണ വിദ്യാർത്ഥി സർവകലാശാലയിലെ കുളത്തിൽ വീണു മരിച്ചു....

വിഴിഞ്ഞം തുറമുഖം : റോഡ് മാർഗമുള്ള ചരക്കുനീക്കത്തിന് കസ്റ്റംസിന്റെ അന്തിമാനുമതി

0
തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തുനിന്ന് കണ്ടെയ്നറുകൾ റോഡു മാർഗം കൊണ്ടുപോകുന്നതിന് കസ്റ്റംസിന്റെ...

മാസപ്പടി കേസ് : വീണയ്ക്കും പിണറായിക്കും കുരുക്കായി ശശിധരൻ കർത്തയുടെ മൊഴി

0
കൊച്ചി: സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസിൽ‌ വീണയ്ക്കും പിണറായിക്കും കുരുക്കായി ശശിധരൻ...

പട്ടാപ്പകല്‍ ആളൊഴിച്ച വീടുകളില്‍ കവര്‍ച്ച ; നീർക്കോലി അല്‍ത്താഫിനെ കുടുക്കി പോലീസ്

0
കോഴിക്കാട്: പട്ടാപ്പകല്‍ ആളൊഴിച്ച വീടുകളില്‍ കവര്‍ച്ച നടത്തുന്നത് ശീലമാക്കിയ എറണാകളും സ്വദേശിയെ...