നെല്ലിക്കുഴി ഗവൺമെന്റ് ഹൈസ്ക്കൂളിൽ നിന്ന് ഉന്നത വിജയം നേടിയവരെ അനുമോദിച്ചു

For full experience, Download our mobile application:
Get it on Google Play

കോതമംഗലം : കേരളത്തിലെ ശബ്ദ കലാകാരന്മാരുടെ കൂട്ടായ്മയായ “നാവ് ” എന്ന സംഘടന നെല്ലിക്കുഴി ഗവൺമെന്റ്ഹൈസ്ക്കൂളിൽ നിന്ന് ഉന്നത വിജയം നേടിയവരെയും 24 ടിവി യിലെ വാർത്ത അവതാരകരെയും അനുമോദിക്കുന്ന ചടങ്ങ് നെല്ലിക്കുഴിയിൽ സംഘടിപ്പിച്ചു. സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് വിഴിക്കത്തോട് ജയകുമാർ അധ്യക്ഷത വഹിച്ച അനുമോദന സമ്മേളനത്തിൽ കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം ബഷീർ ,നെല്ലിക്കുഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എം. മജീദ്, ജില്ലാ പഞ്ചായത്ത് മെമ്പർ റഷീദ സലീം, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.എ മുഹമ്മദ്, സി.പി.ഐ എം നെല്ലിക്കുഴി ലോക്കൽ സെക്രട്ടറി ഹസൈനാർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അലി പടിഞ്ഞാറേച്ചാലിൽ തുടങ്ങിയവർ പങ്കെടുത്തു. സംഘടനയുടെ സംസ്ഥാന ട്രഷറർ അശ്വതി മധു മുഖ്യ പ്രഭാഷണവും സ്കൂൾ പ്രധാന അധ്യാപിക ശാന്ത പി അയ്യപ്പൻ, പിടിഎ
പ്രസിഡന്റ് അലി നെല്ലിക്കുഴി എന്നിവർ ആശംസകളും അർപ്പിച്ചു. ഷറഫ് നെല്ലിക്കുഴി സ്വാഗതവും അബു പാറയിൽ കൃതജ്ഞതയും രേഖപ്പെടുത്തിയ വേദിയിൽ മുഖ്യ ആകർഷണമായി പ്രശസ്ത കവി കെ.കെ വിശ്വംഭരന്റെ കവിതാലാപനവും നടന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...