സ്വന്തം ഉടുമുണ്ട് ഊരി സ്ത്രീകളുടെ മുഖം മറച്ച്‌ ക്രൂര പീഡനത്തിന് ഇരയാക്കുന്ന യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: സ്വന്തം ഉടുമുണ്ട് ഊരി സ്ത്രീകളുടെ മുഖം മറച്ച്‌ ക്രൂര പീഡനത്തിന് ഇരയാക്കുന്ന യുവാവ് അറസ്റ്റില്‍. വീട്ടമ്മയുടെ പരാതിയില്‍ കൊടുമ്പ് സ്വദേശി വിഷ്ണുവിനെയാണ് പാലക്കാട് സൗത്ത് പോലീസ് പിടികൂടിയത്. സ്ഫടികം സിനിമയിലെ ശൈലി പിന്തുടരുന്നതിനാല്‍ സ്ഫടികം വിഷ്ണു എന്ന പേരിലാണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്. ജോലികഴിഞ്ഞ് വൈകുന്നേരങ്ങളില്‍ സ്ത്രീകള്‍ ബസിറങ്ങി വീട്ടിലേക്ക് പോകുന്ന വഴി വിഷ്ണു നിരീക്ഷിക്കും.

കാല്‍നടയായി യാത്ര ചെയ്യുന്നവരെ പിന്തുടരും. ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച്‌ ആക്രമിക്കാന്‍ പദ്ധതിയിടും. മറ്റാരും ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പിച്ചാല്‍ സ്വന്തം ഉടുമുണ്ട് അഴിച്ചെടുക്കും. സ്ത്രീകളുടെ പിന്നാലെയെത്തി മുണ്ട് മുഖത്തേക്ക് ചുറ്റി ആളെ മനസ്സിലാക്കാന്‍ കഴിയാത്ത സാഹചര്യമൊരുക്കും. വലിച്ചിഴച്ച്‌ കുറ്റിക്കാട്ടിലേക്ക് മാറ്റി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു രീതി.

സമാന രീതിയില്‍ സ്ത്രീകള്‍ക്ക് നേരെ വ്യത്യസ്ത ആക്രമണങ്ങള്‍ ഇയാള്‍ നടത്തിയിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മാനഹാനി ഭയന്ന് പലരും പുറത്തു പറയാത്ത സാഹചര്യമുണ്ടായിരുന്നു. കഴിഞ്ഞദിവസം കൊടുമ്പ് സ്വദേശിനിയുടെ നേര്‍ക്കും മുണ്ടു മൂടിയുള്ള അതിക്രമം വിഷ്ണു നടത്തി. കൃത്യമായ സൂചന പിന്തുടര്‍ന്നാണ് വിഷ്ണുവിനെ സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന എഡിജിപി എം.ആര്‍ അജിത്കുമാറിന്റെ വാദങ്ങള്‍ സര്‍ക്കാര്‍ തള്ളി

0
തിരുവനന്തപുരം: നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുന്‍ മുഖ്യമന്ത്രി പിണറായി...

മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യം വീണ്ടും ഉന്നയിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
ചെന്നൈ: മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യം വീണ്ടും ഉന്നയിച്ച്...

സമൂഹമാധ്യമത്തിൽ പ്രധാനമന്ത്രിയെ അവഹേളിച്ചെന്ന പരാതി ; മേക്കപ്പ് ആർടിസ്റ്റ് ജാൻമണി ദാസ് അറസ്റ്റിൽ

0
കോഴിക്കോട് : സിജെപി പ്രക്ഷോഭം നടക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമൂഹമാധ്യമത്തിലൂടെ...

ധാതുഖനന ഭേദഗതി നിയമത്തില്‍ ആശങ്ക അറിയിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍

0
തിരുവനന്തപുരം: ധാതുഖനന ഭേദഗതി നിയമത്തില്‍ ആശങ്ക അറിയിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍....