മലപ്പുറം : ഷെയര്‍ ചാറ്റിലൂടെ പരിചയപ്പെട്ട വീട്ടമ്മയായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് യുവാവ് അറസ്റ്റിലായി. കൊല്ലം ചവറ സ്വദേശി മുകുന്ദപുരം കൊല്ലേത്ത് പുത്തന്‍വീട്ടില്‍ നിസാമുദ്ദീനെയാണ് (39) കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. ഭര്‍തൃമതിയും ഒരു കുട്ടിയുടെ മാതാവുമായ യുവതിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു.
തുടര്‍ന്ന് പ്രതിക്കെതിരെ വിവിധ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഭര്‍ത്താവിനൊപ്പം വാടക ക്വാര്‍ട്ടേഴ്സില്‍ താമസിച്ചു വന്ന യുവതിയെ ഷെയര്‍ ചാറ്റിലൂടെയാണ് നിസാമുദ്ദീന്‍ പരിചയപ്പെട്ടത്. തുടര്‍ന്ന് കോഴിക്കോട്, എറണാകുളം, കാസര്‍ഗോഡ് തുടങ്ങിയ സ്ഥലങ്ങളില്‍ ബൈക്കില്‍ കൊണ്ടുപോയി ലോഡ്ജുകളിലും ഹോട്ടലുകളിലും മുറിയെടുത്ത് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.