കൊച്ചി : നഗരത്തിലെ ഷോപ്പിംഗ് മാളില്‍ വെച്ച് രണ്ട് ചെറുപ്പക്കാര്‍ തന്നെ അപമാനിക്കാന്‍ ശ്രമിച്ചെന്ന് മലയാളത്തിലെ യുവനടിയുടെ വെളിപ്പെടുത്തല്‍. കൊച്ചിയിലെ പ്രമുഖ ഷോപ്പിംഗ് മാളില്‍ വെച്ചാണ് സംഭവം. സമൂഹമാധ്യമത്തിലൂടെയാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇന്നലെ രാത്രിയാണ് ഇതു സംബന്ധിച്ച പോസ്റ്റ് നടി ഇന്‍സ്റ്റഗ്രാമിലൂടെ പരസ്യപ്പെടുത്തിയത്. കുടുംബവുമൊത്ത് ഷോപ്പിംഗിനെത്തിയപ്പോഴാണ് ദുരനുഭവമുണ്ടായത്. ശരീരത്തില്‍ സ്പര്‍ശിച്ച ശേഷം ചെറുപ്പക്കാര്‍ തന്നെ പിന്തുടര്‍ന്നെന്നാണ് നടി പറയുന്നത്. ഇതു സംബന്ധിച്ച് പരാതി നല്‍കാനില്ലെന്നും നടിയും കുടുംബവും വ്യക്തമാക്കി.