സൗജന്യ കിറ്റ് ഏപ്രിൽവരെ തുടരാന്‍ സാധ്യത

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ഏപ്രിൽ വരെ തുടരാനും ക്ഷേമപെൻഷനുകൾ അതതു മാസം വിതരണം ചെയ്യാനുമുള്ള നിർദേശങ്ങൾ  മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മുന്നോട്ടുവെച്ചു. സൗജന്യ ഭക്ഷ്യകിറ്റ് വിതരണം തുടരാൻ വൻതുക വേണ്ടിവരുമെന്നാണു വിലയിരുത്തൽ. എങ്കിലും നിയമസഭാ തിരഞ്ഞെടുപ്പുകൂടി മുന്നിൽക്കണ്ട് കിറ്റ് വിതരണം തുടരാനുള്ള സൂചനകളാണ് അദ്ദേഹം നൽകിയത്. കഴിഞ്ഞദിവസം സൂചിപ്പിച്ച നൂറുദിന കർമപദ്ധതികൾ അടുത്ത മന്ത്രിസഭാ യോഗം വിശദമായി ചർച്ചചെയ്ത് പ്രഖ്യാപിക്കും.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടമുള്ളതിനാലാണ് പ്രഖ്യാപനം മാറ്റിയത്. 23 വരെ പെരുമാറ്റച്ചട്ടമുണ്ട്. 24-ന് മന്ത്രിസഭായോഗം ചേരും. ചില ഉന്നത സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവും പരിഗണിക്കും. തദ്ദേശ തിരഞ്ഞെടുപ്പു വിജയം മന്ത്രിസഭാ യോഗം വിലയിരുത്തി. സർക്കാരിന്റെ പദ്ധതികളെല്ലാം ജനങ്ങൾ അംഗീകരിച്ചതിന്റെ തെളിവാണ് ജനവിധിയെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. സർക്കാരിന്റെ കൂട്ടായ്മയുടെ വിജയമാണിത്. ഏറ്റെടുത്ത പദ്ധതികളെല്ലാം വിജയകരമായി നടപ്പാക്കിയ മന്ത്രിമാരെ മുഖ്യമന്ത്രി അഭിനന്ദിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജന്തർ മന്തർ സമരം : വിവിധ ഹർജികൾ ഇന്നോ നാളെയോ പരി​ഗണിക്കും

0
ന്യൂഡൽഹി: സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപകരമായ വീഡിയോകൾ പങ്കുവെച്ച പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾക്കെതിരെ എഫ്...

പാണക്കാട് മണ്ണിടിച്ചിൽ ; അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കളക്ടർക്ക് നിർദേശം നൽകി മന്ത്രി

0
മലപ്പുറം: മലപ്പുറം പാണക്കാട് വേങ്ങര റോഡിലെ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട വിഷയത്തിൽ വിശദമായ...

സ്റ്റേറ്റ് ടാക്‌സ് ഓഫീസർ പരീക്ഷ ; ഉദ്യോഗാർഥികളുടെ വിവരം പി.എസ്.സി ചോർത്തി നൽകിയാതായി ആരോപണം

0
തിരുവനന്തപുരം : സ്റ്റേറ്റ് ടാക്സ് ഓഫീസറുടെ (ജി.എസ്.ടി.) റാങ്കുപട്ടിക പ്രസിദ്ധീകരിക്കുന്നതിനു മുൻപ്‌...

ഹൈക്കോടതി അംഗീകാരം നൽകി ; കണ്ഠര് ബ്രഹ്മദത്തൻ ശബരിമല തന്ത്രിയാകും

0
കൊച്ചി : ശബരിമല തന്ത്രിയായി കണ്ഠര് ബ്രഹ്മദത്തനെ നിയമിക്കാനുള്ള തിരുവിതാംകൂർ ദേവസ്വം...