നീറ്റ് പിജി പരീക്ഷ റദ്ദാക്കിയതിൽ പ്രതിഷേധവുമായി എബിവിപിയും ; ധര്‍മേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്ന് എസ്എഫ്ഐയും

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: നീറ്റ് പിജി പരീക്ഷ റദ്ദാക്കിയതിൽ പ്രതിഷേധവുമായി എബിവിപി. നീറ്റ് പിജി പരീക്ഷ റദ്ദാക്കിയതിന്റെ യഥാർത്ഥ കാരണം സർക്കാർ വ്യക്തമാക്കണമെന്ന് എബിവിപി ആവശ്യപ്പെട്ടു. വിദ്യാർത്ഥികളുടെ രോക്ഷം സർക്കാർ മനസിലാക്കണമെന്നും എബിവിപി വ്യക്തമാക്കി. അതേസമയം, പരീക്ഷ എഴുതാൻ ഇരുന്ന രണ്ട് ലക്ഷത്തോളം വിദ്യാർത്ഥികളുടെ ജീവിതം വച്ച് സർക്കാർ പന്താടുകയാണെന്ന് യൂണിറ്റഡ് ഡോക്ടർ ഫ്രണ്ട് അസോസിയേഷൻ ആരോപിച്ചു. അവസാന നിമിഷം പരീക്ഷ മാറ്റി നടപടി അസാധാരണമാണ്. എത്ര നാൾ ഇതു തുടരുമെന്നും അസോസിയേഷൻ ചോദിക്കുന്നു.

എസ്എഫ്ഐയും സംഭവത്തിൽ പ്രതിഷേധമറിയിച്ചു. മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെയ്ക്കണമെന്ന് എസ് എഫ് ഐ ആവശ്യപ്പെട്ടു. നെറ്റ്, നീറ്റ് പി ജി പരീക്ഷകൾ മാറ്റിയ സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് നഷ്ടപരിഹാരം നൽകണമെന്നും എസ് എഫ് ഐ ആവശ്യപ്പെട്ടു. ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന നീറ്റ് പിജി പരീക്ഷ മാറ്റിവച്ച വിവരം രാത്രിയോടെയാണ് എത്തിയത്. രാത്രി വൈകിയാണ് തീരുമാനം കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്. പരീക്ഷയിൽ ക്രമക്കേട് ഉയർന്ന സാഹചര്യത്തിലാണ് നടപടിയെന്നാണ് വിശദീകരണം. വിദ്യാർത്ഥികൾക്ക് ഉണ്ടായ ബുദ്ധിമുട്ടിൽ ഖേദിക്കുന്നുവെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. പുതിയ തീയതി ഉടൻ പ്രഖ്യാപിക്കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ച സംഭവത്തിൽ ഏഴ്...

0
തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ഉ​ദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ്...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...

നിങ്ങള്‍ സ്വയം ഒരു കരിയർ തിരഞ്ഞെടുക്കുകയാണോ – അതോ മറ്റുള്ളവരെ പിന്തുടരുകയാണോ ?

0
ഒരു വിദ്യാർത്ഥിയുടെ കരിയർ യാത്ര കോളേജ് അഡ്മിഷനോടെ ആരംഭിക്കുന്നതല്ല. അത് സ്വയം...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...