എ.സി. കനാല്‍ ഉടന്‍ തുറന്നുകൊടുക്കുo : മന്ത്രി റോഷി അഗസ്റ്റിന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കുട്ടനാട്ടിലെ വെള്ളപ്പൊക്കം പരിഹരിക്കാനും ചങ്ങനാശേരി- ആലപ്പുഴ മേഖലയിലെ ടൂറിസം വികസനത്തിനുമായി എ.സി. കനാല്‍ ഉടന്‍ തുറന്നുകൊടുക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ നിയമസഭയില്‍ അറിയിച്ചു. ചങ്ങനാശേരി, കുട്ടനാട്, ആറന്മുള, ആലപ്പുഴ, അമ്പലപ്പുഴ എം.എം.എല്‍മാരുടെ യോഗം വിളിക്കുമെന്നും ജോബ് മൈക്കിളിന്‍റെശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നല്‍കി. സ്വാമിനാഥന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പ്രകാരം എ.സി. കനാല്‍ മൂന്നു ഘട്ടങ്ങളിലായാണ് തുറന്നുകൊടുക്കേണ്ടത്.

ഒന്നാംകര മുതല്‍ നെടുമുടി വരെയുള്ള രണ്ടാം ഘട്ടത്തിലെ അതിര്‍ത്തി തിരിച്ച്‌ അനധികൃതകൈയേറ്റങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവരെ ഒഴിപ്പിക്കാന്‍ നോട്ടീസ് നല്‍കിക്കഴിഞ്ഞു. പുനരധിവാസം സംബന്ധിച്ച അന്തിമറിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. എ.സി. കനാലിനെക്കുറിച്ച്‌ ചെെന്നെ ഐ.ഐ.ടി പഠനം നടത്തിയിട്ടുണ്ട്.

അവര്‍ ജലവിഭവവകുപ്പ് ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലുള്ള അന്തിമ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. കിട്ടിയാലുടന്‍ നടപടി സ്വീകരിക്കും.കൈയേറ്റങ്ങള്‍ ഒഴിപ്പിച്ച്‌ കനാലിന്‍റെ വീതി കൂട്ടും. എ.സി. കനാല്‍ തുറന്നുകൊടുത്ത് അമിതവെള്ളം കായലിലേക്ക് ഒഴുകുമ്പോള്‍ കുട്ടനാട്ടില്‍ വെള്ളപ്പൊക്കഭീഷണി കുറയും. എലിവേറ്റഡ്ഹൈവേ വരുന്നതോടെ ടൂറിസം സാധ്യത വര്‍ധിക്കുമെന്നും മന്ത്രി പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...