Monday, April 14, 2025 5:58 pm

അനിൽ അക്കരയുടെ ആക്ഷേപം നട്ടാൽ കുരുക്കാത്ത നുണ : മന്ത്രി മൊയ്തീൻ

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് അനില്‍ അക്കര എംഎല്‍എ നട്ടാല്‍ കുരുക്കാത്ത നുണ പ്രചരിപ്പിക്കുന്നുവെന്ന് മന്ത്രി എ.സി.മൊയ്തീന്‍. പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള നുണപ്രചരണമാണ് നടത്തുന്നത്.
ഒരു ഉളപ്പുമില്ലാത്തവര്‍ക്ക് എന്തും പറയാം. മണ്ഡലത്തില്‍ ഒന്നും ചെയ്യാത്ത ജനപ്രതിനിധി അത് മറച്ചുവെക്കാന്‍ ഇത്തരം ആക്ഷേപം ഉന്നയിക്കുന്നു. സ്വന്തം കഴിവുകേടുകള്‍ക്ക് മറയിടാന്‍ ശ്രമിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

ലൈഫ് മിഷന്‍ പദ്ധതി ഒരു ജനകീയ പദ്ധതിയാണ്. സന്നദ്ധ സംഘടനകള്‍ മുതല്‍ കേന്ദ്ര സര്‍ക്കാര്‍ ഫണ്ടുകള്‍ വരെ ഇതിന്റെ ഭാഗമാണ്. യുഡിഎഫിന്റെ കാലത്ത് ഇങ്ങനെ ഒരു ഭവന പദ്ധതിയെ ഇല്ലായിരുന്നു. മൂന്ന് ഘട്ടമായിട്ടാണ് ലൈഫ് മിഷന്‍ പദ്ധതി നടപ്പാക്കുന്നത്. വീട് പണി പൂര്‍ത്തീകരിക്കാത്തവര്‍ക്ക് അത് പൂര്‍ത്തികരിക്കുന്നതാണ് ഒന്നാം ഘട്ടം. 96.5 ശതമാനവും ഇത് പൂര്‍ത്തീകരിച്ചു. രണ്ടാം ഘട്ട ഭൂമി ഉള്ളവര്‍ക്ക് വീടുകള്‍ വെച്ച് നല്‍കുന്ന പദ്ധതിയാണ്. മൂന്നാം ഘട്ടത്തില്‍ ഭൂമിയില്ലാത്ത ഭവനരഹിതരുടെ കാര്യമാണ്. സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, തദ്ദേശ സ്ഥാപനങ്ങള്‍,സംഭാവനയായി ലഭിക്കുന്ന ഭൂമി ഇങ്ങനെയുള്ളയിടങ്ങളില്‍ ഭവന സമുച്ചയങ്ങള്‍ ഉണ്ടാക്കി കൊടുക്കുകയാണ് ചെയ്യുന്നത്.

ആദ്യപടിയായി ഇടുക്കിയിലെ അടിമാലിയില്‍ 217 കുടുംബങ്ങള്‍ക്ക് ഫ്ലാറ്റുകള്‍ നല്‍കി.
41 സ്ഥലങ്ങളില്‍ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു. തറക്കല്ലിടല്‍ ചടങ്ങ് ഈ ആഴ്ച മുഖ്യമന്ത്രി നിര്‍വ്വഹിക്കും. പെരിന്തല്‍മണ്ണയില്‍ അത് നേരത്തെ തുടങ്ങി. പെരിന്തല്‍മണ്ണ മുനിസിപ്പാലിറ്റി നേരിട്ടാണ് അത് ചെയ്യുന്നത്. അത്തരത്തില്‍ ടെന്‍ഡര്‍ നടത്തിയ ഒരു സ്ഥലമാണ് വടക്കാഞ്ചേരിയെന്നും. അതിന്റെ സ്ഥലമേറ്റെടുപ്പടക്കം എല്ലാ കാര്യങ്ങളും സുതാര്യമാണെന്നും മന്ത്രി വ്യക്താക്കി.റെഡ്ക്രസന്റ് ഏല്‍പ്പിച്ച യൂണിടാക് എന്ന കരാറുകാരെ അറിയില്ലെന്നും മന്ത്രി ഇതിനിടെ അറിയിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത ; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ...

കിളിമാനൂരിൽ ഗാനമേളയ്ക്കിടെ ഉണ്ടായ‌ സംഘർഷം തടയാനെത്തിയ പോലീസുകാർക്കു നേരെ ആക്രമണം

0
തിരുവനന്തപുരം: കിളിമാനൂർ കരിക്കക‌ത്ത് ക്ഷേത്രത്തിലെ ഗാനമേളയ്ക്കിടെ ഉണ്ടായ‌ സംഘർഷം തടയാനെത്തിയ പോലീസുകാർക്കു...

കേരള സാംബവർ സൊസൈറ്റി സംസ്ഥാന വനിതാ – യുവജന കൺവൻഷൻ നടത്തി

0
പത്തനംതിട്ട : കേരള സാംബവർ സൊസൈറ്റി സംസ്ഥാന വനിതാ - യുവജന...

സംസ്ഥാനത്തിന്‍റെ ചരിത്രത്തിൽ പട്ടിക ജാതി വിഭാഗത്തിന് പ്രാതിനിത്യമില്ലാത്ത ആദ്യത്തെ മന്ത്രി സഭയാണ് ഇപ്പോഴത്തേതെന്ന് മാത്യു...

0
ഇടുക്കി: സംസ്ഥാനത്തിന്‍റെ ചരിത്രത്തിൽ പട്ടിക ജാതി വിഭാഗത്തിന് പ്രാതിനിത്യമില്ലാത്ത ആദ്യത്തെ മന്ത്രി...