കൊച്ചി : റെഡ് ക്രസന്റുമായുളള കരാറില്‍ മന്ത്രി എ.സി മൊയ്തീന്‍ യു.വി ജോസിനോട് വിശദീകരണം തേടി. നാളെ നിയമസഭ ചേരാനിരിക്കെയാണ് മന്ത്രി നേരിട്ട് വിവരങ്ങള്‍ തേടിയത്. നേരത്തെ കേന്ദ്ര സര്‍ക്കാരും പദ്ധതിയുടെ വിശദാംശങ്ങള്‍ തേടിയിരുന്നു.
കഴിഞ്ഞദിവസം ലൈഫ് മിഷന്‍ കമ്മിഷന്‍ തട്ടിപ്പിനെക്കുറിച്ച് മുഖ്യമന്ത്രി ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു. സ്വപ്നയ്ക്ക് കിട്ടിയ കമ്മിഷന്‍ ഫ്ലാറ്റ് നിര്‍മ്മാതാക്കളായ യൂണിടാക്കും സ്വപ്നയും തമ്മിലുള്ള ഇടപാടാണെന്നാണ് സര്‍ക്കാര്‍ നിലപാട്. തദ്ദേശഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശാരദ മുരളീധരന്‍, ലൈഫ് മിഷന്‍ ചീഫ് എക്‌സിക്യുട്ടിവ് ഓഫിസര്‍ യു.വി.ജോസ്, തദ്ദേശഭരണ ജോയിന്റ് സെക്രട്ടറി പാട്‌സി സ്റ്റീഫന്‍ എന്നിവരോടാണ് മുഖ്യമന്ത്രി വിവരം തേടിയത്.