ചങ്ങനാശേരി : ടിപ്പര്‍ സ്കൂട്ടറിലിടിച്ചു സ്കൂട്ടര്‍ യാത്രികന്‍ മരിച്ചു. മിത്രക്കരി മണിലിപ്പറന്പില്‍ കുഞ്ഞുമോന്‍ ആന്‍റണി (52) ആണ് മരിച്ചത്. ആലപ്പുഴ- ചങ്ങനാശേരി റോഡില്‍ പാറയ്ക്കല്‍ കലുങ്കിനു സമീപമായിരുന്നു അപകടം. അമിത വേഗത്തിലെത്തിയ ടിപ്പര്‍ സ്‌കൂട്ടറില്‍ വന്നിടിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. അപകടം നടന്ന ഉടന്‍ തന്നെ കുഞ്ഞുമോനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ചങ്ങനാശേരിയില്‍ ഒരു ജ്വല്ലറിയില്‍ സെയില്‍സ്മാന്‍ ആയി ജോലി ചെയ്തു വരികയായിരുന്നു കുഞ്ഞുമോന്‍. മിത്രക്കരിയിലെ വീട്ടില്‍നിന്നു ചങ്ങനാശേരിയിലെ സ്ഥാപനത്തിലേക്കു ജോലിക്കു വരുമ്പോൾ ആയിരുന്നു അപകടം സംഭവിച്ചത്. അപകടത്തെത്തുടര്‍ന്ന് അരമണിക്കൂറോളം എസി റോഡില്‍ ഗതാഗതം തടസപ്പെട്ടു. മൃതദേഹം ചെത്തിപ്പുഴ സെന്‍റ് തോമസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മിത്രക്കരി മണലിപ്പറന്പില്‍ പരേതരായ ആന്‍റണി- തങ്കമ്മ ദന്പതികളുടെ മകനാണ്.