ടിപ്പർ ഇടിച്ച് സ്കൂട്ടര്‍ യാത്രികന്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ചങ്ങനാശേരി : ടിപ്പര്‍ സ്കൂട്ടറിലിടിച്ചു സ്കൂട്ടര്‍ യാത്രികന്‍ മരിച്ചു. മിത്രക്കരി മണിലിപ്പറന്പില്‍ കുഞ്ഞുമോന്‍ ആന്‍റണി (52) ആണ് മരിച്ചത്. ആലപ്പുഴ- ചങ്ങനാശേരി റോഡില്‍ പാറയ്ക്കല്‍ കലുങ്കിനു സമീപമായിരുന്നു അപകടം. അമിത വേഗത്തിലെത്തിയ ടിപ്പര്‍ സ്‌കൂട്ടറില്‍ വന്നിടിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. അപകടം നടന്ന ഉടന്‍ തന്നെ കുഞ്ഞുമോനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

ചങ്ങനാശേരിയില്‍ ഒരു ജ്വല്ലറിയില്‍ സെയില്‍സ്മാന്‍ ആയി ജോലി ചെയ്തു വരികയായിരുന്നു കുഞ്ഞുമോന്‍. മിത്രക്കരിയിലെ വീട്ടില്‍നിന്നു ചങ്ങനാശേരിയിലെ സ്ഥാപനത്തിലേക്കു ജോലിക്കു വരുമ്പോൾ ആയിരുന്നു അപകടം സംഭവിച്ചത്. അപകടത്തെത്തുടര്‍ന്ന് അരമണിക്കൂറോളം എസി റോഡില്‍ ഗതാഗതം തടസപ്പെട്ടു. മൃതദേഹം ചെത്തിപ്പുഴ സെന്‍റ് തോമസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മിത്രക്കരി മണലിപ്പറന്പില്‍ പരേതരായ ആന്‍റണി- തങ്കമ്മ ദന്പതികളുടെ മകനാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂട്ടറിന് സൈഡ് കൊടുക്കാത്തതിന് കാർ ഡ്രൈവറുടെ മൂക്ക് ഇടിച്ചു തകർത്തു : പത്തനംതിട്ട...

0
പത്തനംതിട്ട: സ്കൂട്ടറിന് സൈഡ് കൊടുത്തില്ല എന്നാരോപിച്ച് കാർ ഡ്രൈവറുടെ മൂക്കിന്റെ പാലം...

വിമാന ടിക്കറ്റ് നിരക്ക് വർധന: യാത്രാനിരക്ക് കൊള്ളയടിക്കുന്ന കമ്പനികൾക്കെതിരെ വിമർശനവുമായി സുപ്രീം കോടതി

0
ദില്ലി: അമിത വിമാന ടിക്കറ്റ് നിരക്കിൽ വിമാനക്കമ്പനികൾക്ക് സുപ്രീം കോടതിയുടെ രൂക്ഷവിമർശനം....

ഓണം പോലെയുള്ള ഉത്സവ അവസരങ്ങളിൽ വിലക്കയറ്റ നിയന്ത്രണത്തിന് ഓണ ചന്തകൾ അനിവാര്യമാണെന്ന് മന്ത്രി ഷിബു...

0
കൊല്ലം: ഓണം പോലെയുള്ള ഉത്സവ അവസരങ്ങളിൽ വിലക്കയറ്റ നിയന്ത്രണത്തിന് ഓണ ചന്തകൾ...

ശബരിമലയിലേക്കുള്ള മിൽമ നെയ്യ് വിൽപ്പനയിലെ ക്രമക്കേട് ; എസ്ഐടിക്ക് ഒരു മാസം സാവകാശം അനുവദിച്ചു

0
കൊച്ചി: ശബരിമലയിലേക്കുള്ള മിൽമ നെയ്യ് വിൽപ്പനയിലെ ക്രമക്കേടിൽ ആദ്യഘട്ട അന്വേഷണം പൂർത്തിയാക്കാൻ...