സ്കൂട്ടറിന് സൈഡ് കൊടുക്കാത്തതിന് കാർ ഡ്രൈവറുടെ മൂക്ക് ഇടിച്ചു തകർത്തു : പത്തനംതിട്ട സ്വദേശിയെ അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: സ്കൂട്ടറിന് സൈഡ് കൊടുത്തില്ല എന്നാരോപിച്ച് കാർ ഡ്രൈവറുടെ മൂക്കിന്റെ പാലം ഇടിച്ചു തകർത്ത കേസിൽ പത്തനംതിട്ട കൊടുന്തറ വെയർ ഹൗസിന് സമീപം നിഷാഭവനം വീട്ടിൽ നിതിൻ മോഹനൻ (39) നെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച വൈകിട്ട് 3.30 ഓടെയാണ് സംഭവം. പത്തനംതിട്ടയിൽ നിന്നും ഓമല്ലൂർ ഭാഗത്തേക്ക് നിതിൻ മോഹനൻ ഓടിച്ചു പോയ സ്കൂട്ടറിന് കാർ യാത്രക്കാരൻ സൈഡ് കൊടുത്തില്ല എന്ന കാരണത്താൽ ഓമല്ലൂർ അമ്പലം ജംഗ്ഷനിൽ വെച്ച് കാറിനു മുന്നിൽ സ്കൂട്ടർ നിർത്തി കാർ തടഞ്ഞുനിർത്തുകയും കാർ ഓടിച്ചിരുന്ന ഓമല്ലൂർ പ്രക്കാനം സ്വദേശിയും കെ.എസ്.ഐ.ബി  ജീവനക്കാരനുമായ വിജയകുമാർ (49) നെ മർദ്ദിക്കുകയായിരുന്നു.

നിതിൻ മോഹനന്റെ കയ്യിലുണ്ടായിരുന്ന താക്കോൽ കൂട്ടം കൊണ്ടുള്ള ആക്രമണത്തിൽ വിജയകുമാറിന്റെ മൂക്കിന് പൊട്ടലും മുഖത്തും ശരീരത്തും മുറിവുകളുമുണ്ടായി. തല കാറിന്റെ ബോണറ്റിൽ ഇടിപ്പിച്ചതിനാല്‍ കാറിനും കേടുപാടുകൾ സംഭവിച്ചു.
പരിക്കേറ്റ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ വിജയകുമാറിന്റെ മൊഴി രേഖപ്പെടുത്തി പത്തനംതിട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും വളരെ വേഗം അന്വേഷണം നടത്തി പ്രതിയെ പിടികൂടുകയും ചെയ്തു. പത്തനംതിട്ട പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അനീഷ് അബ്രഹാം, എ.എസ്.ഐ ബീന ആര്‍, സി.പി.ഒ മിഥുൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തനിക്കെതിരായ ഇഡി നീക്കം യുഡിഎഫ് അധികാരത്തില്‍ വന്നതോടെയുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പരിപാടിയാണെന്ന് സംശയമുണ്ടെന്ന്...

0
കണ്ണൂര്‍: തനിക്കെതിരായ ഇഡി നീക്കം യുഡിഎഫ് അധികാരത്തില്‍ വന്നതോടെയുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ...

എസ്ഐആർ : റിട്ട. ഐഎഎസ് ഉദ്യോഗസ്ഥൻ എ.ബി ഇബ്രാഹിമിന് നോട്ടീസ്

0
ബെംഗളൂരു : വോട്ടർ പട്ടികയിലെ സ്പെഷ്യൽ ഇന്റൻസീവ് റിവിഷന്റെ (എസ്ഐആർ) ഭാഗമായി...

അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്

0
ഇടുക്കി: അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണം കീടനാശിനി ഉള്ളിൽ ചെന്നാണെന്ന് പ്രാഥമിക നിഗമനം....

കഥകൾ മെനയുന്നതിൽ മികച്ച കഥാസാഹിത്യത്തിനുള്ള അവാർഡ് ഇഡിയ്ക്ക് നൽകണമെന്ന് എം എ ബേബി

0
തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരേ കേസെടുക്കണമെന്ന ഇഡി...