കുതിരക്കച്ചവട ആരോപണം ; കെജ്രിവാളിന്റെ വസതിയിലെത്തി എ.സി.ബി

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: എ.എ.പി. സ്ഥാനാര്‍ഥികളെ ബി.ജെ.പി. വലവീശിപ്പിടിക്കാന്‍ ശ്രമിക്കുന്നെന്ന ആരോപണത്തിന് പിന്നാലെ അരവിന്ദ് കെജ്രിവാളിന്റെ മൊഴിയെടുക്കാന്‍ ആന്റി കറപ്ഷന്‍ ബ്യൂറോ ഉദ്യോഗസ്ഥരെത്തി. ആരോപണത്തെ സാധൂകരിക്കുന്ന തെളിവുകള്‍ കൈമാറാന്‍ ആവശ്യപ്പെട്ട് എ.സി.ബി. കെജ്രിവാളിന് നോട്ടീസ് നല്‍കി. ബി.ജെ.പി. ഓപ്പറേഷന്‍ താമരയ്ക്കായി സമീപിച്ചെന്ന് ആരോപിക്കുന്ന എം.എല്‍.എമാരുടെ പേരുവിവരങ്ങളും ആരാണ് വാഗ്ദാനം നല്‍കിയതെന്നുള്ള വിവരങ്ങളും എ.സി.ബി. ആരാഞ്ഞിട്ടുണ്ട്. 16 എംഎല്‍എമാര്‍ക്ക് ബിജെപി 15 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന അരവിന്ദ് കെജ്രിവാളിന്റെ ആരോപണത്തില്‍ അന്വേഷണത്തിനാണ് ആന്റി കറപ്ഷന്‍ ബ്യൂറോ ഉദ്യോഗസ്ഥര്‍ എത്തിയത്. എന്നാല്‍ ഉദ്യോഗസ്ഥരെ കെജ്രിവാളിന്റെ വീടിനുമുന്നില്‍ തടഞ്ഞു. അന്വേഷണം സംബന്ധിച്ച് രേഖകള്‍ ഹാജരാക്കണമെന്ന് അരവിന്ദ് കെജ്രിവാളിന്റെ അഭിഭാഷകര്‍ ആവശ്യപ്പെട്ടു. രേഖകള്‍ ഹാജരാക്കാതെ അകത്തേക്ക് കടക്കാന്‍ കഴിയില്ല എന്ന നിലപാടെടുത്തതോടെ ഉദ്യോഗസ്ഥര്‍ പുറത്തു കാത്തു നിന്നു. ഒടുവില്‍ തെളിവുകള്‍ ഹാജരാക്കാന്‍ നോട്ടീസ് നല്‍കി അന്വേഷണ സംഘം മടങ്ങി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ശാസ്ത്രീയ മാലിന്യ പരിപാലനത്തിന് ഏകോപിത പ്രവർത്തനം അനിവാര്യം : മുഖ്യമന്ത്രി വി ഡി ...

0
തിരുവനന്തപുരം : ഖരമാലിന്യ പരിപാലന ചട്ടങ്ങൾ, 2026 ഫലപ്രദമായി നടപ്പാക്കുന്നതിന്...

സഹായം വൈകുന്നു ; കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിന് മുന്നിൽ മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പ്രതിഷേധം

0
വയനാട്: കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിന് മുന്നിൽ പ്രതിഷേധവുമായി മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർ....

ബിഹാറിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്ക് നേരെ എകെ 47 പ്രയോഗിച്ചു ; പോലീസുകാരനെ സസ്പെൻഡ് ചെയ്തു

0
പട്ന : ജൂലൈ 25ന് ബിഹാറിൽ നടന്ന പ്രതിഷേധത്തിനിടെ സമരക്കാരായ വിദ്യാർഥികൾക്ക്...

ട്രെയിനിൽ എസി കോച്ചിലെ ബെഡ്‌ഷീറ്റ് വർഷംതോറും മാറ്റണം ; പുതിയ മാർഗനിർദേശവുമായി റെയിൽവേ

0
ന്യൂഡൽഹി : എ.സി. കോച്ചുകളിൽ യാത്ര ചെയ്യുന്നവർക്ക് നൽകുന്ന ബെഡ്‌റോളിലെ...