പന്നിയുടെ ഹൃദയം സ്വീകരിച്ചു ; നാല്‍പ്പതാം ദിവസം 58കാരൻ മരണത്തിന് കീഴടങ്ങി

For full experience, Download our mobile application:
Get it on Google Play

വാഷിംഗ്ടണ്‍: പന്നിയില്‍ നിന്ന് ജനിതക മാറ്റം വരുത്തിയ ഹൃദയം സ്വീകരിച്ച രണ്ടാമത്തെ വ്യക്തിയും മരിച്ചു. 58കാരനായ ലോറൻസ് ഫൗസെറ്റ് ആണ് മരിച്ചത്. ഹൃദയം മാറ്റിവെയ്‌ക്കല്‍ ശസ്ത്രക്രിയ നടന്ന് 40 ദിവസം പിന്നിടുമ്പോഴാണ് ഇദ്ദേഹം മരിക്കുന്നത്. മേരിലാൻഡ് സ്കൂള്‍ ഒഫ് മെഡിസിൻ പറയുന്നത് പ്രകാരം ലോറൻസിന്റെ ശരീരത്തില്‍ ആദ്യത്തെ 30 ദിവസം ഹൃദയം പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും പിന്നീട് തിരസ്കരിക്കുന്നതിന്റെ ലക്ഷണങ്ങള്‍ കാണിക്കാൻ തുടങ്ങി. കഴിഞ്ഞ ദിവസമാണ് അദ്ദേഹം മരിച്ചത്. ശസ്ത്രക്രിയയ്‌ക്ക് ശേഷം കുടുംബാംഗങ്ങളോടൊപ്പം സന്തോഷത്തോടെ കഴിയുകയായിരുന്നു അദ്ദേഹം. ലോറൻസിനെ ജീവിതത്തിലേയ്‌ക്ക് തിരികെ കൊണ്ടുവരാൻ ഡോക്ടര്‍മാര്‍ പരമാവധി ശ്രമിച്ചെങ്കിലും അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു. രക്തക്കുഴലുകളെ ബാധിച്ചിരിക്കുന്ന രോഗവും രക്തസ്രാവത്തിന്റെ സങ്കീര്‍ണതകളും ഉള്ളതിനാല്‍ ഇദ്ദേഹത്തിന് മനുഷ്യരുടെ ഹൃദയം സ്വീകരിക്കാനുള്ള ആരോഗ്യം ഇല്ലായിരുന്നു.

മേരിലാൻഡ് സ്കൂള്‍ ഒഫ് മെഡിസിൻ തന്നെയാണ് രണ്ട് ഹൃദയം മാറ്റിവെയ്‌ക്കല്‍ ശസ്ത്രക്രിയയ്‌ക്കും നേതൃത്വം നല്‍കിയത്. ആദ്യം പന്നിയുടെ ഹൃദയം മാറ്റിവെച്ച വ്യക്തിയും ആരോഗ്യസ്ഥ മോശമായതിനെ തുടര്‍ന്ന് മരിച്ചിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് രണ്ട് മാസത്തിന് ശേഷമായിരുന്നു മരണം. രോഗിയുടെ പ്രതിരോധ സംവിധാനത്തെയടക്കം ബാധിക്കുന്ന ഈ ശസ്ത്രക്രിയ വളരെ സങ്കീര്‍ണ്ണതകള്‍ നിറഞ്ഞതാണ്. കുറച്ച്‌ വര്‍ഷങ്ങളായി ജനിതകമാറ്റം വരുത്തിയ പന്നികളുടെ ഹൃദയം മസ്തിഷ്‌ക മരണം സംഭവിച്ച രോഗികളിലേക്ക് മാറ്റിവെച്ച്‌ പരീക്ഷണം നടത്തിയിരുന്നു. അത്തരത്തില്‍ ഒരാളില്‍ നടത്തിയ പരീക്ഷണം വിജയിക്കുകയും ചെയ്തിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എക്സൈസ്‌ ഉദ്യോഗസ്ഥരെ കണ്ട് കായലിൽ ചാടിയ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

0
തിരുവനന്തപുരം: എക്സൈസ്‌ ഉദ്യോഗസ്ഥരെ കണ്ട് കായലിൽ ചാടിയ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. ഇടവ...

വിഴിഞ്ഞത്തെ പരിപാടി ബിജെപി ബഹിഷ്കരിച്ചതായി അറിവില്ലെന്ന് വി മുരളീധരൻ

0
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് സമ്പൂർണ കയറ്റുമതി- ഇറക്കുമതി പ്രവർത്തനങ്ങളുടെ...

എഥ്നോൾ നയം തിരിച്ചടിയായി : പഞ്ചസാരയുടെ വില കൂടുന്നു ; ഇറക്കുമതി തീരുവ കുറയ്ക്കാൻ...

0
ക്രൂഡ് ഇറക്കുമതിച്ചെലവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ എഥ്നോൾ മിശ്രിതപദ്ധതി വിപണിയിൽ...

എൻ ഡി എയുടെ ഭാഗമാകാനുള്ള കേന്ദ്രമന്ത്രിയുടെ ക്ഷണം നിരസിച്ച് അഭിജീത് ദിപ്കെ

0
ന്യൂഡൽഹി : എൻ ഡി എയുടെ ഭാഗമാകാനുള്ള കേന്ദ്രമന്ത്രിയുടെ ക്ഷണം...