ജനവിധി അംഗീകരിക്കുന്നുവെന്നും ഇനിയും ജനങ്ങളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും എച്ച് സലാം

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ജനവിധി അംഗീകരിക്കുന്നുവെന്നും ഇനിയും ജനങ്ങളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും മുന്‍ എം.എല്‍.എ എച്ച് സലാം. സോഷ്യല്‍ മീഡിയയിലൂടെയാണ് എച്ച് സലാം പ്രതികരണമറിയിച്ചത്. ‘ജനവിധി അംഗീകരിക്കുന്നു. ഒപ്പം നിന്നവര്‍ക്ക്, അമ്പലപ്പുഴയിലെ വിജയത്തിനായി രാവും പകലും അധ്വാനിച്ചവര്‍ക്ക്, വോട്ട് ചെയ്തവര്‍ക്ക് മനസ്സ് നിറഞ്ഞ നന്ദി. പിന്നിട്ട അഞ്ച് വര്‍ഷം എം.എല്‍.എ ആയി ഒരു ആരോപണം പോലും കേള്‍പ്പിക്കാതെ പ്രവര്‍ത്തിക്കുവാന്‍ കഴിഞ്ഞു. വിവിധ മേഖലകളില്‍ 2000 കോടിയോളം രൂപയുടെ വികസന പദ്ധതികള്‍ നടപ്പിലാക്കുവാന്‍ കഴിഞ്ഞു. പത്ത് വര്‍ഷം കേരളമാകെ പിണറായി സര്‍ക്കാര്‍ നടപ്പിലാക്കിയ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സമാനതകള്‍ ഇല്ലാത്തതാണ്. ഈ വികസന കാര്യങ്ങളില്‍ ജനങ്ങള്‍ സംതൃപ്തരായിരുന്നെങ്കിലും അതിന് പകരം പ്രചരിപ്പിക്കപ്പെട്ട മറ്റ് പലകാര്യങ്ങളും പ്രചാരണങ്ങളുമാണ് വോട്ടെടുപ്പില്‍ ജനങ്ങള്‍ പരിഗണിച്ചത്. കേരളമാകെ UDF ന് അനുകൂലമായ വിധിയെഴുത്താണ് ഉണ്ടായത്. ഇനിയും ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കും’ ഇപ്രകാരമാണ് എച്ച്. സലാം ഫേസ്ബുക്കില്‍ കുറിച്ചത്.

തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് കനത്ത തോല്‍വിയാണ് ഏറ്റുവാങ്ങിയത്. യുഡിഎഫ് 102 സീറ്റും എല്‍ഡിഎഫ് 35 സീറ്റും എന്‍ഡിഎ മൂന്ന് സീറ്റും നേടി. ജനവിധി തേടിയ മന്ത്രിമാരില്‍ പതിമൂന്ന് പേര്‍ പരാജയപ്പെട്ടു. വി ശിവന്‍കുട്ടി, പി രാജീവ്, എം ബി രാജേഷ്, വീണാ ജോര്‍ജ്, കടന്നപ്പള്ളി രാമചന്ദ്രന്‍, വി എന്‍ വാസവന്‍, ആര്‍ ബിന്ദു, റോഷി അഗസ്റ്റിന്‍, ജെ ചിഞ്ചുറാണി, എ കെ ശശീന്ദ്രന്‍, വി അബ്ദുറഹിമാന്‍, കെ ബി ഗണേഷ് കുമാര്‍, ഒ ആര്‍ കേളു തുടങ്ങിയവരാണ് പരാജയപ്പെട്ടത്. അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്‍, കെ രാജന്‍, പി പ്രസാദ്, ജി ആര്‍ അനില്‍, പി എ മുഹമ്മദ് റിയാസ്, സജി ചെറിയാന്‍, കെ എന്‍ ബാലഗോപാല്‍ അടക്കമുള്ളവര്‍ വിജയിക്കുകയും ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സമസ്ത ജനറൽ സെക്രട്ടറി പ്രഖ്യാപനം വൈകിയേക്കും

0
മലപ്പുറം: സമസ്ത ജനറൽ സെക്രട്ടറി പ്രഖ്യാപനം വൈകിയേക്കും. ജോയിന്റ് സെക്രട്ടറി എംടി...

തമിഴ്നാട്ടിലേയ്ക്ക് ലഹരിയെത്തുന്നതിൽ കേരളത്തെ പഴിച്ച് തമിഴ്നാട് എംഎൽഎ

0
ചെന്നൈ: തമിഴ്നാട്ടിലേയ്ക്ക് ലഹരിയെത്തുന്നതിൽ കേരളത്തെ പഴിച്ച് തമിഴ്നാട് എംഎൽഎ. ലഹരി വരുന്നത്...

തിരുവല്ലയില്‍ മഹാലക്ഷ്മി സില്‍ക്സിന്റെ വഴിതടയല്‍ : രാമന്‍ചിറ മുതല്‍ പെരുന്തുരുത്തി വരെ ഗതാഗതക്കുരുക്ക് രൂക്ഷം...

0
തിരുവല്ല : രാമന്‍ചിറ മുതല്‍ പെരുന്തുരുത്തി വരെയുള്ള റോഡില്‍ ഗാതാഗതക്കുരുക്ക് അതിരൂക്ഷമായിട്ടും തിരക്ക്...

ബോഡി ബിൽഡരുടെ നിയമനം: സർക്കാർ ഹൈക്കോടതിയിൽ

0
കൊച്ചി: ബോഡി ബിൽഡർമാരായ ഷിനു ചൊവ്വ, ചിത്തരെഷ് നടേഷ് എന്നിവരെ...