ചവറ: ദമ്പതികള്‍ സഞ്ചരിച്ച സ്കൂട്ടറില്‍ കെ.എസ്.ആര്.ടി.സി ബസ് ഇടിച്ച് യുവതി മരിച്ചു. ഇവരുടെ ഭര്‍ത്താവിന് പരിക്കേറ്റു, ഇവരുടെ ഒപ്പമുണ്ടായിരുന്ന മകന്‍ അത്ഭുതകരമായി രക്ഷപെട്ടു. നീണ്ടകര വടക്കേകുന്നേല്‍ ജറാള്‍ഡിന്റെ ഭാര്യ റോസ് മേരി ആണ് മരിച്ചത്. 28 വയസായിരുന്നു. ദേശീയപാതയില്‍ നീണ്ടകര ജോയിന്റ് ജംഗ്ഷനില്‍ വെച്ചാണ് അപകടം നടന്നത്. ഇവരെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുവതിയുടെ ജീവന്‍ രക്ഷിക്കാനായില്ല. ജറാള്‍ഡ് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടത്തില്‍ റോസ് മേരി റോഡില്‍ തെറിച്ചു വീഴുകയായിരുന്നു. കരുനാഗപ്പള്ളി ഭാഗത്തേയ്ക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് ദമ്പതികള്‍ സഞ്ചരിച്ച സ്കൂട്ടര്‍ റോഡ് മറികടക്കാന്‍ ശ്രമിക്കുമ്പോള്‍ ഇടിക്കുകയായിരുന്നു.
സ്കൂട്ടറില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് യുവതി മരിച്ചു
RECENT NEWS
Advertisment