പുലാമന്തോള്‍ : ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ഏലംകുളം കുന്നക്കാവ് കുംഭാര കോളനിയിലെ ചെങ്ങണംപറ്റ സുബ്രഹ്മണ്യന്റെ മകന് സിദ്ധാര്‍ഥ് (19) ആണ് മരിച്ചത്. ബൈക്കിനു പിന്നിലിരുന്ന സിദ്ധാര്‍ഥിനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രാവിലെയോടെ മരിക്കുകയായിരുന്നു. വിളയൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന സിദ്ധാര്‍ഥ് സഞ്ചരിച്ചിരുന്ന ബൈക്കും എതിരെ വന്ന ബൈക്കുമായാണ് കൂട്ടിയിടിച്ചത്. കട്ടുപ്പാറയിലെ സൂപ്പര്‍മാര്‍ക്കറ്റിലെ ജോലിക്കാരനായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഷൊര്‍ണൂര്‍ ശാന്തിതീരത്ത് സംസ്കരിച്ചു. അമ്മ : രജിത. സഹോദരി : സംഗീത.
ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു
RECENT NEWS
Advertisment