കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു

For full experience, Download our mobile application:
Get it on Google Play

കടുത്തുരുത്തി : നിയന്ത്രണം നഷ്‌ടമായ കാര്‍ റോഡരികിലെ തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്. കാറിനുള്ളില്‍ അകപ്പെട്ട ഡ്രൈവറെ ഫയര്‍ ഫോഴ്‌സെത്തി മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ച രണ്ടോടെ കാപ്പുന്തലക്ക് സമീപം നീരാക്കപടിയിലാണ് അപകടം. കുറവിലങ്ങാട് തടിമില്ല് നടത്തുന്ന അരുണാശ്ശേരി ജങ്ഷനിലെ അരുണാശ്ശേരില്‍ വീട്ടില്‍ എ.കെ തോമസാണ് (65) കാറിനുള്ളില്‍ കുടുങ്ങിയത്.

കുറവിലങ്ങാടുനിന്ന് വീട്ടിലേക്കു മടങ്ങി വരുമ്പോഴാണ് അപകടം സംഭവിച്ചത്. കാര്‍ സമീപത്തെ കൈത്തോട്ടിലേക്കു മറിയുന്നത് എതിരെവന്ന കാര്‍ യാത്രികര്‍ കണ്ടിരുന്നു. ഇവരാണ് പോലീസിനെ വിവരം അറിയിച്ചത്. അപകടമുണ്ടായ സ്ഥലം കൃത്യമായി കണ്ടെത്താന്‍ വൈകിയതിനാല്‍ അരമണിക്കൂറോളം തോമസ് കാറിനുള്ളില്‍ കുടുങ്ങികിടന്നു. സമീപവാസികളാരും അപകടവിവരം അറിഞ്ഞില്ല. തുടര്‍ന്ന് കടുത്തുരുത്തി പോലീസ് അറിയിച്ചതിനെ തുടര്‍ന്നാണ് അഗ്നിരക്ഷാസേനയെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നെതന്യാഹുവിനെതിരെ റെഡ് നോട്ടീസ് അടക്കമുള്ള നടപടികൾ വേണം ; അറസ്റ്റ് വാറന്‍റിന് പിന്നാലെ പുതിയ...

0
അംഗാറ: ഗാസയിലേക്ക് സഹാവുമായി പുറപ്പെട്ട ഫ്ലോട്ടില്ല തടഞ്ഞ സംഭവത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി...

പെരുമ്പിലാവില്‍ ഡാൻസാഫ് സംഘത്തെ വാഹനമിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസ് ; മുഖ്യ പ്രതി പിടിയിൽ

0
തൃശൂര്‍: പെരുമ്പിലാവില്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് സംഘത്തെ വാഹനമിടിച്ച് അപായപ്പെടുത്താന്‍...

റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണ്ടും അപകട മരണം ; കൊപ്രക്കളത്ത് മേല്‍പ്പാലം വേണമെന്ന ആവശ്യം...

0
തൃശൂര്‍: ദേശീയപാത തളിക്കുളം കൊപ്രക്കളത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണ്ടും അപകട...

മ്യാൻമറിലെ ബുദ്ധ വിഹാരത്തിന് നേരെ സൈനിക ആക്രമണം ; 14 പേർ കൊല്ലപ്പെട്ടു

0
നെയ്പിഡോ: മ്യാൻമറിലെ ബുദ്ധ വിഹാരത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു....