എക്സല്‍ ഗ്ലാസില്‍ അനധികൃത മണല്‍കടത്തില്‍ റവന്യൂമന്ത്രിക്ക് പരാതിനല്‍കി

For full experience, Download our mobile application:
Get it on Google Play

കലവൂര്‍ : എക്സല്‍ ഗ്ലാസില്‍ അനധികൃത മണല്‍കടത്തില്‍ റവന്യൂമന്ത്രിക്ക് പരാതി നല്‍കി. വന്‍തോതില്‍ മണലൂറ്റുന്നതായുള്ള പരാതിയില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയതിനുശേഷവും മണല്‍ കടത്ത് തുടരുന്നതായി ചൂണ്ടിക്കാട്ടി മാരാരിക്കുളം തെക്ക് പഞ്ചായത്ത് അംഗം ടി.പി ഷാജിയാണ് മന്ത്രിക്ക് പരാതി നല്‍കിയത്. പൊളിക്കാന്‍ കരാര്‍ എടുത്തവരാണ് കെട്ടിടാവശിഷ്ടങ്ങള്‍ കൊണ്ടുപോകുന്ന തരത്തില്‍ വന്‍ തോതില്‍ വലിയ ടിപ്പറുകളില്‍ മണല്‍ കടത്തുന്നത്. ലേലത്തില്‍ തമിഴ്നാട് സ്വദേശിയാണ് എക്സല്‍ ഗ്ലാസിലെ കെട്ടിടങ്ങള്‍ പൊളിച്ചുകൊണ്ടുപോകാന്‍ അനുമതി സ്വന്തമാക്കിയത്.

റവന്യൂ ഉദ്യോഗസ്ഥര്‍ പരിശോധിക്കാന്‍ എത്തിയപ്പോള്‍ ചൂണ്ടിക്കാട്ടിയ പരാതിയിലെ പ്രധാനകാരണമായ വലിയകുഴികള്‍ ഉണ്ടാക്കി മണല്‍ എടുത്ത ശേഷം കെട്ടിടാവശിഷ്ടങ്ങള്‍ ഇട്ട് മൂടിയത് പരിശോധിക്കാനായില്ല. ഫാക്ടറിക്കുള്ളിലെ കരാറുകാരന്‍ കൊണ്ടുവന്ന മണ്ണുമാന്തി തകരാറിലാണെന്ന് അറിയിച്ചതിനാലാണ് പരിശോധന നടത്താന്‍ കഴിയാതെ വന്നത്. പരാതിക്കാരന്‍ ചൂണ്ടിക്കാട്ടിയ ഇടങ്ങളില്‍ നടത്തേണ്ട കുഴിയെടുത്തുള്ള പരിശോധന അടുത്തദിവസം നടക്കുമെന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ അറിയിച്ചെങ്കിലും പരിശോധന നടത്തി തെളിവെടുപ്പ് പൂര്‍ത്തിയാക്കാത്തതില്‍ ദുരൂഹതയുണ്ട്.

തുടര്‍ന്നാണ് സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ ആഞ്ചലോസിന്റെ സാന്നിധ്യത്തില്‍ മന്ത്രിക്ക് നിവേദനം നല്‍കിയത്. പരിശോധനയുടെ പ്രാഥമിക റിപ്പോര്‍ട്ട് ആര്‍.ഡി.ഒക്ക് വില്ലേജ് ഓഫിസര്‍ നല്‍കി. എക്സലിലെ മണലൂറ്റല്‍ വിഷയം വില്ലേജ് ഓഫിസര്‍ ജോസഫ് സണ്ണി മണ്ണഞ്ചേരി പോലീസിനെ രേഖാമൂലം അറിയിച്ചതായും വിവരമുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഷംസീറിനെതിരായ പരാമര്‍ശത്തിന് പിന്നില്‍ വെള്ളാപ്പള്ളിയുടെ കടുത്ത മുസ്‌ലിം വിരോധം : കെ.കെ രാഗേഷ്

0
കണ്ണൂര്‍: എ.എന്‍ ഷംസീറിനെപ്പറ്റിയുള്ള പരാമര്‍ശത്തിന് പിന്നില്‍ വെള്ളാപ്പള്ളിയുടെ കടുത്ത മുസ്‌ലിം വിരോധമെന്ന്...

വിജയ് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം തിട്ടം’ : സ്വർണ്ണ സമ്മാനം നൽകാൻ...

0
ചെന്നൈ : തമിഴ്നാട്ടിൽ 4.42 ലക്ഷം നവജാത ശിശുക്കൾക്ക് ഒരു ഗ്രാം...

നെഹ്റു ട്രോഫി വള്ളംകളി ; ആലപ്പുഴയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധി

0
ആലപ്പുഴ: 72-ാമത് നെഹ്റു ട്രോഫി ജലമേളയോട് അനുബന്ധിച്ച് ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും...

വക്കീൽ ഗുമസ്തന്മാരുടെ ഉത്സവബത്ത വർധിപ്പിച്ചു ; 2,000 രൂപയാക്കി

0
തിരുവനന്തപുരം : സംസ്ഥാനത്തെ അയ്യായിരത്തോളം വക്കീൽ ഗുമസ്തന്മാർക്ക് ഉത്സവബത്ത വർധിപ്പിച്ചു. 1,500...