നിയന്ത്രണം വിട്ട ഓട്ടോറിക്ഷ കാറില്‍ ഇടിച്ച് മൂന്നു സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു

For full experience, Download our mobile application:
Get it on Google Play

കുമ്പഴ: പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ ജങ്ഷന് സമീപം ന്യൂഗ്രീന്‍ലാന്‍ഡ് ഹോട്ടലിന് മുന്നിലായി നിയന്ത്രണം വിട്ട ഓട്ടോറിക്ഷ കാറില്‍ ഇടിച്ച് വിദ്യാര്‍ഥികളുടെ മുകളിലേക്ക് മറിഞ്ഞു. മൂന്നു സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. വൈകീട്ട് നാലരയോടെയാണ് സംഭവം. മൗണ്ട് ബഥനി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കാണ് പരുക്കേറ്റത്. ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടികളുടെ പരുക്ക് സാരമുള്ളതല്ല. കുട്ടികള്‍ സ്‌കൂള്‍ വിട്ടു വരുമ്പോഴാണ് അപകടം.

നാട്ടുകാര്‍ ഓടിക്കൂടി ഓട്ടോറിക്ഷ ഉയര്‍ത്തി കുട്ടികളെ പുറത്തെടുത്തു. ഓട്ടോറിക്ഷ ഡ്രൈവറുടെ നേതൃത്വത്തിലാണ് പരുക്കേറ്റ കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചത്.
ജങ്ഷനും സമീപത്തുമായി റോഡിന് ഇരുവശവും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുകയാണ്. ഇതു മൂലം അപകടം പെരുകുകയുമാണ്. കഴിഞ്ഞയാഴ്ചയിലും സമാനമായ അപകടം ഇവിടെ നടന്നിരുന്നു. വാഹനങ്ങള്‍ സ്‌കൂള്‍ സമയത്തും അമിത വേഗതയിലാണ് പായുന്നത്. സ്‌കൂള്‍ സമയത്ത് പോലും ഗതാഗതം നിയന്ത്രിക്കാന്‍ പോലീസില്ലെന്ന പരാതിയും വ്യാപകമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തന്റെ വീടിന് മുന്നിൽ ഗതാഗതയോഗ്യമല്ലാത്ത ഒരു ജീപ്പ് പോലീസ് സ്റ്റേഷനായി പ്രവർത്തിക്കുന്നു എന്നതരത്തിൽ നടത്തുന്ന...

0
കണ്ണൂർ: പിണറായിയിലെ തന്റെ വീടിന് മുന്നിൽ ഗതാഗതയോഗ്യമല്ലാത്ത ഒരു ജീപ്പ് പോലീസ്...

കാന്തപുരത്തിൻ്റെ പ്രസ്താവനക്കെതിരായ എതിർപ്പിൽ ഉറച്ച് നിൽക്കുന്നുവെന്ന് മന്ത്രി റോജി.എം. ജോൺ

0
തിരുവനന്തപുരം: കാന്തപുരത്തിൻ്റെ പ്രസ്താവനക്കെതിരായ എതിർപ്പിൽ ഉറച്ച് നിൽക്കുന്നുവെന്ന് മന്ത്രി റോജി.എം. ജോൺ....

ട്രംപിന്റെ പുതിയ നിര്‍ദേശം: ഹോര്‍മുസ് കടലിടുക്കിന് ‘ട്രംപ് സ്‌ട്രെയിറ്റ്’ എന്ന് പേരിട്ടാലോ?

0
വാഷിങ്ടണ്‍: ഹോര്‍മുസ് കടലിടുക്കിന്റെ പേര് 'ട്രംപ് സ്‌ട്രെയിറ്റ്' എന്നാക്കി മാറ്റണോ എന്ന...

കാന്തപുരത്തിന്‍റെ സ്ത്രീ വിരുദ്ധ പരാമർശത്തിൽ പ്രതികരിക്കാതെ തദ്ദേശ വകുപ്പ് മന്ത്രി കെ എം ഷാജി

0
കൽപ്പറ്റ: കാന്തപുരത്തിന്‍റെ സ്ത്രീ വിരുദ്ധ പരാമർശത്തിൽ പ്രതികരിക്കാതെ തദ്ദേശ വകുപ്പ് മന്ത്രി...