ശനിയാഴ്ച രാത്രി കോഴിക്കോട് നഗരത്തിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ രണ്ട് പേര്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ശനിയാഴ്ച രാത്രി കോഴിക്കോട് നഗരത്തിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ രണ്ട് പേര്‍ മരിച്ചു. പന്നിയങ്കര സ്വദേശി പയമ്പ്രയില്‍ താമസിക്കുന്ന മുഹമ്മദ് റഫീഖ് (49) മാത്തറ എം.ജി നഗര്‍ കള്ളിവളപ്പില്‍ മിത്തല്‍ അന്‍ഷാദ് (32) എന്നിവരാണ് മരിച്ചത്.

ചാലപ്പുറം റോഡില്‍ മൂര്യാട് പാലത്തിന് സമീപം ശനിയാഴ്ച രാത്രി ടയര്‍പൊട്ടി നിയന്ത്രണം വിട്ട ഓംനി വാന്‍ ഇടിച്ചാണ് ഇവര്‍ക്ക് പരിക്കേറ്റത്. ബൈക്ക് നിര്‍ത്തി ഇരുവരും റോഡരികില്‍ സംസാരിക്കുന്നതിനിടെ അമിതവേഗതയില്‍ വന്ന വാന്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

മുഹമ്മദ് റഫീഖ് ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയും അന്‍ഷാദ് ഞായറാഴ്ച ഉച്ചക്ക് 12 മണിയോടെയുമാണ് മെഡി.കോളജ് ആശുപത്രിയില്‍ മരിച്ചത്. മുഹമ്മദ് റഫീഖ് മിഠായിത്തെരുവില്‍ ബോളിവുഡ് ചപ്പല്‍സ് ഷോറും പാര്‍ട്ണറാണ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി....