Wednesday, July 2, 2025 6:57 pm

മത്സരഓട്ടത്തിനിടെ സ്വകാര്യബസ് കയറിയിറങ്ങി ; വീട്ടമ്മയുടെ വലതുകൈ ചതഞ്ഞരഞ്ഞു

For full experience, Download our mobile application:
Get it on Google Play

കൂത്താട്ടുകുളം :  മത്സരഓട്ടത്തിനിടെ സ്വകാര്യബസ് കയറിയിറങ്ങി വീട്ടമ്മയുടെ വലതുകൈ ചതഞ്ഞരഞ്ഞു. തിരുമാറാടി എടപ്ര കവലയിലായിരുന്നു അപകടം. രാമമംഗലം കിഴുമുറി ഇറുമ്പിൽ ഇ. ആർ. ശശിയുടെ ഭാര്യ ഇന്ദിര (47) ആണ് അപകടത്തി ൽപ്പെട്ടത്. ഇന്നു രാവിലെ ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ സ്റ്റോപ്പിൽ നിർത്തി ആളെ ഇറക്കുകയായിരുന്ന കെഎസ്ആർടിസി ബസിനെ മറികടക്കുകയായിരുന്ന സ്കൂട്ടറിൽ, മത്സരിച്ച് ഓടി എത്തിയ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ബസിനടിയിൽ കുടുങ്ങി കുറേദൂരം വലിച്ചിഴച്ച ശേഷം ആണ് ബസ് നിന്നതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

കൈപ്പത്തിക്കും തോളിനും ഇടയിലൂടെയാണ് ബസിന്റെ ചക്രം കയറിയിറങ്ങിയത്. സ്കൂട്ടർ ഓടിച്ചിരുന്ന ശശി (50) ചെറിയ പരുക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇരുവരെയും കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അപകടമുണ്ടാക്കിയ ജീസസ് എന്ന സ്വകാര്യ ബസ് പോലീസ് കസ്റ്റഡിയിലെടുത്തു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ബീഫ് വിറ്റുവെന്ന് ആരോപിച്ച് ഹോട്ടൽ ഉടമകളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്

0
കോക്രജർ: ബീഫ് വിറ്റുവെന്ന് ആരോപിച്ച് ഹോട്ടൽ ഉടമകളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്....

ഭാരതാംബ വിവാദവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ രജിസ്ട്രാർക്ക് സസ്‌പെൻഷൻ

0
തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് ഹാളിൽ ഭാരതാംബ വിവാദവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ...

അഹമ്മദാബാദ് വിമാന അപകടത്തിന് കാരണം ഒരേസമയം രണ്ട് എഞ്ചിനുകളും തകരാറിലായതെന്ന് പ്രാഥമിക നിഗമനം

0
അഹമ്മദാബാദ്: അഹമ്മദാബാദ് വിമാന അപകടത്തിന് കാരണം ഒരേസമയം രണ്ട് എഞ്ചിനുകളും തകരാറിലായതെന്ന്...

എറണാകുളം ജനറൽ ആശുപത്രിക്കെതിരെ ചികിത്സ പിഴവെന്ന് പരാതി

0
കൊച്ചി : എറണാകുളം ജനറൽ ആശുപത്രിക്കെതിരെ ചികിത്സ പിഴവ് പരാതി. പ്രസവ...