കൊച്ചി : ഗവര്‍ണറുടെ പ്രസ്താവനകളില്‍ മുഖ്യമന്ത്രി മൗനം തുടരുന്നതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത് . മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമാണ്. ഗവര്‍ണര്‍ സാധാരണ രാഷ്ട്രീയക്കാരെപ്പോലെ പ്രവര്‍ത്തിക്കുന്നു. നിയമസഭയെ അപമാനിച്ചിട്ടും മുഖ്യമന്ത്രി പ്രതികരിച്ചില്ലെന്നു ചെന്നിത്തല പറഞ്ഞു.
ഗവര്‍ണര്‍ക്കുമുന്നില്‍ മുഖ്യമന്ത്രി നല്ലപിള്ള ചമയാന്‍ ശ്രമിക്കുന്നുവെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. അതിനിടെ തൃശൂരില്‍ ഒരേ വേദികളില്‍ വ്യത്യസ്ത സമയങ്ങളില്‍ മുഖ്യമന്ത്രിയും ഗവര്‍ണറും പരിപാടികളില്‍ പങ്കെടുക്കുന്നു എന്ന വാര്‍ത്ത ആശങ്കയോടെയാണ് നോക്കിക്കാണുന്നതെന്നും ചെന്നിത്തല പറഞ്ഞു.