പ്രതിപക്ഷ ഉപനേതാവ് പദവിയിൽ പിന്നോട്ടു പോകേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റിൽ തീരുമാനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയിൽ പിന്നോട്ടു പോകേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റിൽ തീരുമാനം. പാർട്ടി അഭിമാനം സിപിഎമ്മിന് മുന്നിൽ അടിയറവ് വെക്കേണ്ടതില്ല. വിട്ടുവീഴ്ച ചെയ്ത് ഐക്യം നിലനിർത്തേണ്ട സാഹചര്യമില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റിൽ വിലയിരുത്തൽ. യോഗത്തിൽ സംസ്ഥാന സെക്രട്ടേറിയേറ്റിലെ മുഴുവൻ അംഗങ്ങളും സിപിഎമ്മിനുമുന്നിൽ വഴങ്ങേണ്ട എന്ന നിലപാടാണ് സ്വീകരിച്ചത്. പ്രതിപക്ഷ ഉപനേതൃ സ്ഥാനത്തിൽ അനുകൂലമായ നിലപാടില്ലാതെ നിമസഭ കക്ഷി യോഗത്തിൽ പങ്കെടുക്കേണ്ടതില്ല എന്ന തീരുമാനം കൂടി എടുത്തിട്ടുണ്ട്. കീഴ്‌വഴക്കങ്ങൾ മാറ്റാനുള്ളതാണെന്നാണ് ബിനോയ് വിശ്വം പറഞ്ഞത്.

നിലപാടിൽ മാറ്റം ഉണ്ടെങ്കിൽ നിങ്ങളെ അറിയിക്കും എന്നാണ് മാധ്യമങ്ങളെ കണ്ട ബിനോയ് വിശ്വം പറഞ്ഞത്. സിപിഎമ്മും പ്രതിപക്ഷ ഉപനേതാവ് പദവിയിൽ വിട്ടുവീഴ്ചക്ക് തയ്യാറല്ല നിലപാടിലാണ്. കീഴ്‌വഴക്കം പ്രകാരം പ്രതിപക്ഷ ഉപനേതാവ് പദവിയും പാർട്ടിക്ക് അവകാശപെട്ടതാണെന്നാണ് സിപിഎം നിലപാട്. മറിച്ചൊരു തീരുമാനം മുന്നണിയിൽ ചർച്ച ചെയ്ത് എടുക്കേണ്ടതാണ് എന്നാണ് സിപിഎം നിലപാട്. ആരുടെ അഭിപ്രായം ആർക്കുമുന്നിലും പണയം വയ്‌ക്കേണ്ട. ചർച്ചചെയ്ത് ആവശ്യമായ നടപടിയെടുക്കും. എല്ലാം പരിഹരിക്കാം, സിപിഎം-സിപിഐ ഐക്യം അനിവാര്യമാണ്. കീഴ്‌വഴക്കം അനുസരിച്ച് സിപിഎം ആണ് പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്ത് ഉണ്ടായിരുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...