കേരള ഗവ. നേഴ്‌സസ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ സമ്മേളനം സമാപിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരള ഗവ. നേഴ്‌സസ് അസോസിയേഷൻ (കെ.ജി.എൻ.എ) 69-ാമത് സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി സംഘടിപ്പിച്ച 42- മത് പത്തനംതിട്ട ജില്ലാ സമ്മേളനം പത്തനംതിട്ട അബാൻ ഓഡിറ്റോറിയത്തിൽ സി.പി.എം ജില്ലാ സെക്രട്ടറി രാജു എബ്രഹാം ഉദ്ഘാടനം ചെയ്തു. കെ.ജി.എൻ.എ ജില്ലാ പ്രസിഡന്റ് നിഷാദ് എ എസ് അദ്ധ്യക്ഷത വഹിച്ചു. എഫ്.എസ്.ഇ.റ്റി.ഒ ജില്ലാകമ്മറ്റി അംഗം ആദർശ് കുമാർ, കെ.ജി.എൻ.എ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി വി പവിത്രൻ, ഗീതാ മണി കെ ജി, ഡി.എൻ.ഓ ഇൻ ചാർജ് കെ.ജി.എസ്.എൻ.എ ജില്ലാ സെക്രട്ടറി അജയ് പി, ജില്ലാ സെക്രട്ടറി ദീപ ജയപ്രകാശ് എന്നിവർ പ്രസംഗിച്ചു.

സമാപനത്തോടനുബന്ധിച്ച് നടന്ന യാത്രയയപ്പ് സമ്മേളനം സി.ഐ.റ്റി.യു ജില്ലാ പ്രസിഡന്റ്‌ എസ് ഹരിദാസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ എൻ ബി സുധീഷ് കുമാർ പ്രസംഗിച്ചു. പ്രതിനിധി സമ്മേളനം കെ.ജി.എൻ.എ സംസ്ഥാന സെക്രട്ടറി സുധീഷ് കുമാർ എൻ.ബി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ നിഷാദ് എ എസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ്‌ വിനോദ് റ്റി എൻ പ്രമേയങ്ങൾ അവതരിപ്പിച്ചു. തുടർന്ന് റിപ്പോർട്ടുകളിന്മേൽ സജീവമായ ചർച്ചകളും മറുപടിയും നടന്നു. ജില്ലാ സെക്രട്ടറി ദീപ ജയപ്രകാശ്, സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ പവിത്രൻ പി വി,  ജില്ലാ ട്രഷറര്‍ ശ്യാമ വിജയൻ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് പുതിയ ജില്ലാ ഭാരവാഹികളായി പ്രീതമോൾ റ്റി പി (പ്രസിഡന്റ്), നിഷാദ് എ എസ്‌ (സെക്രട്ടറി), ശ്യാമ വിജയൻ (ട്രഷറൻ) എന്നിവരെ തെരഞ്ഞെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ വന്ദേമാതരമില്ല

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശൻ പങ്കെടുക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ വന്ദേമാതരമില്ല....

എറണാകുളത്ത് നിന്നുള്ള വന്ദേഭാരതിന്റെ സീറ്റില്‍ ചത്ത അണലി ; കണ്ടത് യാത്രക്കാര്‍ ; അന്വേഷണം

0
കൊച്ചി: എറണാകുളത്ത് നിന്നും ബെംഗളൂരുവിലേക്കുള്ള വന്ദേഭാരത് ട്രെയിനില്‍ ചത്ത അണലിയെ കണ്ടെത്തി....

വന്ദേമാതരം രണ്ട് ചരണങ്ങൾ മാത്രമേ ആലപിക്കുകയുള്ളൂ ; അത് നേരത്തെയുള്ള നിലപാട് ; എം.വി...

0
തിരുവനന്തപുരം: വന്ദേമാതരം രണ്ട് ചരണങ്ങൾ മാത്രമേ പാടുകയുള്ളുവെന്നും അത് നേരത്തെ മുതലുള്ള...

5,000ല്‍ അധികം പൈലറ്റുമാരില്‍ ലഹരി പരിശോധന ; വിശ്വാസ്യത തിരിച്ചുപിടിക്കാന്‍ എയര്‍ ഇന്ത്യ

0
ന്യൂഡല്‍ഹി: ഫുക്കറ്റ്-ഡല്‍ഹി വിമാന അപകടത്തിന് പിന്നാലെ വിശ്വാസ്യത തിരിച്ചുപിടിക്കാന്‍ ശ്രമം തുടങ്ങി...