ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ തട്ടിപ്പ് : 171 ആശുപത്രികള്‍ക്കെതിരെ നടപടി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ 171 ആശുപത്രികള്‍ക്കെതിരെ നടപടിയുമായി സര്‍ക്കാര്‍. ഗുജറാത്ത്, ചത്തീസ്ഗഢ്, മധ്യപ്രദേശ്, പഞ്ചാബ്, ഉത്തരാഗണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്വകാര്യ ആശുപ്രതികളാണ് കൂടുതലായി തട്ടിപ്പ് നടത്തിയിട്ടുള്ളത്. രാജ്യത്തെ പത്തുകോടി ദരിദ്രകുടുംബങ്ങള്‍ക്ക് വര്‍ഷം അഞ്ചുലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുമെന്ന് അവകാശപ്പെട്ട് 2018ലെ കേന്ദ്ര ബജറ്റിലാണ് പദ്ധതി പ്രഖ്യാപിച്ചത്.

ചിലതരം ശസ്ത്രക്രിയകള്‍, ആന്‍ജിയോപ്ലാസ്റ്റി, ഇടുപ്പെല്ല് പുനഃസ്ഥാപനം തുടങ്ങിയവയ്ക്ക് ഇന്‍ഷുറന്‍സ് നിരക്ക് ഏകീകരിക്കാത്തതുകൊണ്ട് ആശുപ്രതികള്‍ രോഗികളുടെമേല്‍ അമിതചെലവ് അടിച്ചേല്‍പ്പിക്കുന്നതായി തുടക്കത്തിലെ പരാതികളുയര്‍ന്നിരുന്നു. തട്ടിപ്പ് നടത്തിയ ആശുപത്രികളെ എം പാനല്‍ ലിസ്റ്റില്‍നിന്ന് ഒഴിവാക്കുകയും 4.5 കോടി രൂപ പിഴയും ചുമത്തിയിട്ടുണ്ട്. പുറത്താക്കിയ ആശുപത്രികളുടെ പട്ടിക പിഎംജെഎവൈ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിർമ്മാണത്തിലിരിക്കുന്ന വേസ്റ്റ് ടാങ്കിൽ കുടുങ്ങി ഒരാൾക്ക് ദാരുണാന്ത്യം

0
കോഴിക്കോട് : കോഴിക്കോട് മൂട്ടോളിയിൽ നിർമ്മാണത്തിലിരിക്കുന്ന വേസ്റ്റ് ടാങ്കിൽ കുടുങ്ങിയ തൊഴിലാളി...

മഹാരാഷ്ട്രയില്‍ വന്‍ തട്ടിപ്പ് മഹാരാഷ്ട്രയില്‍ സോപ്പ് പൊടി ഉപയോഗിച്ച് 2.3 കോടി ലിറ്റര്‍ വ്യാജപ്പാല്‍...

0
മഹാരാഷ്ട്ര : ധാരാശിവ് ജില്ലയിലുള്ള ഭൂം താലൂക്കില്‍ നടന്ന വ്യാജപ്പാല്‍ നിര്‍മ്മാണവുമായി...

കെ.ജി.സി.ഇ പരീക്ഷ റദ്ദാക്കും

0
മട്ടന്നൂർ: മട്ടന്നൂർ പോളിടെക്നിക് കോളേജിൽ നടന്ന കെ.ജി.സി.ഇ പരീക്ഷയിൽ മൊബൈൽ...

സോളാർ കേസിൽ ​ഗുരുതര ആക്ഷേപവുമായി ടെനി ജോപ്പൻ

0
തിരുവനന്തപുരം: സോളാർ സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കാൻ...