പന്തളം : വൃദ്ധനായ പിതാവിനെ കഴുത്തിൽ ചവിട്ടി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിക്ക് നാലുവർഷം കഠിനതടവും അമ്പതിനായിരം രൂപ പിഴയും വിധിച്ച് പത്തനംതിട്ട അഡീഷണൽ ഡിസ്ട്രിക്ട് ആന്റ് സെഷൻസ് കോടതി. പന്തളം തെക്കേക്കര പെരുമ്പുളിക്കൽ തച്ചടിയിൽ വീട്ടിൽ മഹേന്ദ്രൻ (44)നെ ആണ് കോടതി ശിക്ഷിച്ചത്. പെരുമ്പുളിക്കൽ എസ്.വി.എല്‍.പി സ്കൂളിന് മുന്‍പില്‍ വെച്ചാണ് ഇയാള്‍ പിതാവിനെ ആക്രമിച്ചത്. മദ്യപിച്ചെത്തിയ പ്രതി ഇയാളുടെ പിതാവിനെ ടാര്‍ റോഡിലിട്ട് വലിക്കുകയും കഴുത്തില്‍ ചവിട്ടി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു. ഇയാളുടെ പ്രായമായ മാതാപിതാക്കളെ പ്രതി സംരക്ഷിച്ചിരുന്നില്ല എന്നും പോലീസ് പറയുന്നു. പന്തളം എസ്.ഐ കെ.ബി അജിയാണ് കേസില്‍ അന്വേഷണം നടത്തിയത്.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1




























