ഫ്ളൈറ്റ് നേരത്തെ പോയി – യാത്ര മുടങ്ങി : എയർ ഇന്ത്യ എക്സ് പ്രസ്സ് 35000 രൂപ നൽകുവാൻ വിധി

For full experience, Download our mobile application:
Get it on Google Play

തൃശൂർ : ഫ്ളൈറ്റ് നേരത്തെ പോയി യാത്ര മുടങ്ങിയതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ കൊച്ചിയിലെ എയർ ഇന്ത്യ എക്സ് പ്രസ്സ് മാനേജിങ്ങ് ഡയറക്ടർ 35000 രൂപ നൽകുവാൻ തൃശൂർ ഉപഭോക്തൃ കോടതി വിധി. തൃശൂർ കുറുമാൽ സ്വദേശി വടക്കൻ വീട്ടിൽ ഫ്രിന്റോ, ഭാര്യ രഹ്ന ഫ്രിന്റോ എന്നിവർ ചേർന്ന് ഫയൽ ചെയ്ത ഹർജിയിലാണ് കോടതി വിധി. പരാതിക്കാര്‍ ദോഹയിൽ നിന്ന് കൊച്ചിയിലേക്കുള്ള ഫ്ളൈറ്റിലാണ് ടിക്കറ്റുകൾ ബുക്ക് ചെയ്തിരുന്നതു്. ഉച്ചതിരിഞ്ഞ് 4.35ന് പുറപ്പെടേണ്ടിയിരുന്ന ഫ്ളൈറ്റ് നേരത്തെ 2.30 ന് പോവുകയായിരുന്നു. ഇതുമൂലം ഹർജിക്കാരന് കൂടുതൽ തുക മുടക്കി അടുത്ത ദിവസം യാത്ര ചെയ്യേണ്ടി വന്നു.

ഫ്ളൈറ്റ് പുറപ്പെടേണ്ട സമയം നേരത്തെയാക്കി ക്രമീകരിച്ചുവെന്നും ആയത് അറിയിച്ചിരുന്നുവെന്നുമായിരുന്നു എയർലൈൻസിന്റെ വാദം. എന്നാൽ അറിയിച്ചത് സംബന്ധമായി യാതൊരു രേഖയും എതിർകക്ഷി ഹാജരാക്കുകയുണ്ടായില്ല. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്., ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി എതിർകക്ഷിയുടെ സേവനത്തിലെ വീഴ്ചയും ഹർജിക്കാരന് സംഭവിച്ച ബുദ്ധിമുട്ടുകളും പരിഗണിച്ച് നഷ്ടപരിഹാരമായി 25000 രൂപയും ചിലവിലേക്ക് 10000 രൂപയും നൽകുവാൻ വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാർക്ക് വേണ്ടി അഡ്വ.ഏ.ഡി. ബെന്നി ഹാജരായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം

0
ധര്‍മപുരി: തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം. റോഡരികില്‍ കളിച്ചുകൊണ്ടിരുന്ന...

ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ് ചെയ്തു

0
കോഴിക്കോട്: ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ്...

രാജ്യത്തെ പൊതുപരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായി നിർദേശങ്ങൾ ക്ഷണിച്ച് കേന്ദ്ര സർക്കാർ

0
ന്യൂഡൽഹി: രാജ്യത്തെ പൊതുപരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായി വിദ്യാർഥികൾ, രക്ഷിതാക്കൾ,...

പെണ്ണുങ്ങൾ വീട്ടിൽ അടങ്ങി ഒതുങ്ങി ജീവിക്കണമെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ

0
കൊച്ചി: സ്ത്രീകളുമായി ബന്ധപ്പെട്ട് വീണ്ടും വിവാദ പരാമർശവുമായി കാന്തപുരം എ പി...