Thursday, December 7, 2023 9:29 am

മത്സരഓട്ടത്തിനിടെ സ്വകാര്യബസ് കയറിയിറങ്ങി ; വീട്ടമ്മയുടെ വലതുകൈ ചതഞ്ഞരഞ്ഞു

കൂത്താട്ടുകുളം :  മത്സരഓട്ടത്തിനിടെ സ്വകാര്യബസ് കയറിയിറങ്ങി വീട്ടമ്മയുടെ വലതുകൈ ചതഞ്ഞരഞ്ഞു. തിരുമാറാടി എടപ്ര കവലയിലായിരുന്നു അപകടം. രാമമംഗലം കിഴുമുറി ഇറുമ്പിൽ ഇ. ആർ. ശശിയുടെ ഭാര്യ ഇന്ദിര (47) ആണ് അപകടത്തി ൽപ്പെട്ടത്. ഇന്നു രാവിലെ ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ സ്റ്റോപ്പിൽ നിർത്തി ആളെ ഇറക്കുകയായിരുന്ന കെഎസ്ആർടിസി ബസിനെ മറികടക്കുകയായിരുന്ന സ്കൂട്ടറിൽ, മത്സരിച്ച് ഓടി എത്തിയ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ബസിനടിയിൽ കുടുങ്ങി കുറേദൂരം വലിച്ചിഴച്ച ശേഷം ആണ് ബസ് നിന്നതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

ncs-up
asian
WhatsAppImage2022-07-31at72836PM
KUTTA-UPLO
previous arrow
next arrow

കൈപ്പത്തിക്കും തോളിനും ഇടയിലൂടെയാണ് ബസിന്റെ ചക്രം കയറിയിറങ്ങിയത്. സ്കൂട്ടർ ഓടിച്ചിരുന്ന ശശി (50) ചെറിയ പരുക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇരുവരെയും കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അപകടമുണ്ടാക്കിയ ജീസസ് എന്ന സ്വകാര്യ ബസ് പോലീസ് കസ്റ്റഡിയിലെടുത്തു.

ncs-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മോയിന്‍കുട്ടി വൈദ്യര്‍ പുരസ്കാരം വിളയിൽ ഫസീലക്ക്

0
മ​ല​പ്പു​റം : മ​ഹാ​ക​വി മോ​യി​ന്‍കു​ട്ടി​വൈ​ദ്യ​ര്‍ മാ​പ്പി​ള​ക​ലാ അ​ക്കാ​ദ​മി പു​ര​സ്കാ​രം വി​ള​യി​ൽ ഫ​സീ​ല​ക്ക്...

പാർലമെന്റിൽ വിലക്കയറ്റം, മണിപ്പൂര്‍ വിഷയങ്ങളില്‍ ഇന്ന് പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയം

0
ന്യൂഡൽഹി : പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം തുടരുമ്പോള്‍ വിലക്കയറ്റം, മണിപ്പൂര്‍ അടക്കമുള്ള...

നവകേരള ബസിന് കടന്നു പോകണം ; 10ന് ‌പെരുന്നാൾ കച്ചവടം വേണ്ടെന്ന് പോലീസ്

0
ഇടുക്കി : നവകേരള സദസിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും കടന്നുപോകുന്ന...

രോഗ പ്രതിരോധശേഷി കൂട്ടാന്‍ രാത്രി കഴിക്കേണ്ട പത്ത് ഭക്ഷണങ്ങള്‍

0
ഈ മഞ്ഞുകാലത്ത് രോഗ പ്രതിരോധശേഷി കൂട്ടേണ്ടത് പ്രധാനമാണ്. ഇതിനായി ഭക്ഷണ കാര്യത്തില്‍...