ദേശീയ ഗൈനെക്കോളജി കോൺഫറൻസ് “ഫീറ്റോ ലൈഫ് 2026” അടൂരിൽ ജൂൺ ഏഴിന്

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : വന്ധ്യത, ഫീറ്റൽ മെഡിസിൻ, ജനിതകശാസ്ത്രം, ഉയർന്ന അപകടസാധ്യതയുള്ള ഗർഭധാരണം എന്നിവയെക്കുറിച്ചുള്ള ഡോക്ടർമാരുടെ ദേശീയ സമ്മേളനം “ഫീറ്റോ ലൈഫ് 2026” ജൂൺ ഏഴിന് അടൂർ ട്രിനിറ്റി കൺവെൻഷൻ സെന്ററിൽ നടക്കും. രാവിലെ ഒൻപതിന് പത്തനംതിട്ട ജില്ലാ കളക്ടർ ഏ നിസാമുദീൻ ഐഎഎസ് കോൺഫെറൻസ് ഉദ്ഘാടനം ചെയ്യും. കേരളാ ആരോഗ്യ സർവകലാശാലാ പ്രോ-വൈസ് ചാൻസലർ ഡോ. സി പി വിജയൻ അധ്യക്ഷത വഹിക്കും. കോൺഫറൻസ് ചെയർപേഴ്സണും അടൂർ ഗൈനെക്കോളജി സൊസൈറ്റി പ്രസിഡന്റുമായ പ്രൊഫ.ഡോ.ബി പ്രസന്നകുമാരി, ലൈഫ് ലൈൻ ആശുപത്രി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ.എസ് പാപ്പച്ചൻ, മെഡിക്കൽ ഡയറക്ടർ ഡോ.മാത്യൂസ് ജോൺ, കൺസൾറ്റന്റ് ഗൈനെക്കോളജിസ്റ്റ് ഡോ.ഷീബാ പി കെ എന്നിവർ സംസാരിക്കും.

അടൂർ ലൈഫ് ലൈൻ മൾട്ടിസ്പെഷ്യൽറ്റി ആശുപത്രിയുടെ നേതൃത്വത്തിൽ കേരളാ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനെക്കോളജി സൊസൈറ്റിയുടെയും കേരളാ ഫെഡറേഷൻ ഓഫ് ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനെക്കോളജിയുടെയും സഹകരണത്തോടെയാണ് സമ്മേളനം സംഘടിപ്പിച്ചിട്ടുള്ളത്. കേരളത്തിൽനിന്നും പുറത്തുനിന്നുമായി 250 -ഓളം ഡോക്ടർമാർ കോൺഫെറൻസിൽ പങ്കെടുക്കും. തിരഞ്ഞെടുക്കപ്പെട്ട നാല് പ്രബന്ധങ്ങളുടെ അവതരണത്തിന് പുറമെ നാല് സെഷനുകളിലായി പാനൽ ചർച്ചയും നടക്കും. ഡോ.അനിത എം, ഡോ.രാജു നായർ, ഡോ.ബിജോയ് ബാലകൃഷ്ണൻ, ഡോ.ശങ്കർ വി.എച്ച്., ഡോ.ഗീതേന്ദ്ര ശർമ്മ എന്നിവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും. പാനൽ ചർച്ചകൾ ഡോ.ഷീല ബാലകൃഷ്ണൻ, ഡോ.അനുസ്മിത ആൻഡ്രൂസ്, ഡോ.ബി.പ്രസന്നകുമാരി, ഡോ.കല ബി. എസ്., ഡോ.ലളിതാംബിക കരുണാകരൻ, ഡോ.സംഗീത മേനോൻ എന്നിവർ നയിക്കും.

പ്രബന്ധ വിഷയങ്ങൾ – (i) യുവതികളിലെ കുറഞ്ഞ AMH – തീവ്രമായി ചികിത്സിക്കണോ അതോ നേരത്തെ കൗൺസിലിംഗ് നൽകണോ (ii) ഒവുലേഷൻ ഇൻഡക്ഷൻ പരാജയങ്ങൾ – ദൈനംദിന ചികിത്സാ രീതികളിലെ സാധാരണ പിഴവുകൾ (iii) പ്രശ്നങ്ങൾ പ്രത്യക്ഷപ്പെടുന്നതിന് മുമ്പ് പ്രവചിക്കുക – പ്ലാസെന്റ പ്രവർത്തന വൈകല്യത്തിനായുള്ള ഒന്നാം ത്രൈമാസ സ്ക്രീനിംഗ് (iv) പ്രസവശാസ്ത്രത്തിലും വന്ധ്യതാ ചികിത്സയിലും ജനിതകശാസ്ത്രത്തിന്റെ പ്രായോഗിക വശങ്ങൾ, പ്രസവശാസ്ത്രത്തിലെ മെഡിക്കോ-ലീഗൽ വശങ്ങൾ.

പാനൽ ചർച്ചകളിലെ വിഷയങ്ങൾ (i) ഓരോ ഗൈനക്കോളജിസ്റ്റും നേരിടുന്ന വന്ധ്യതാ ചികിത്സയിലെ വെല്ലുവിളികൾ (ii) സാധാരണയിൽ നിന്ന് സങ്കീർണ്ണതയിലേക്ക് – ഭ്രൂണമരുന്നു ശാസ്ത്രത്തിന്റെ പ്രായോഗിക വശങ്ങൾ (iii) മാതൃമരണത്തിനടുത്ത സംഭവങ്ങളെ (Maternal Near Miss) വിലയിരുത്തൽ – നമുക്ക് എന്താണ് പഠിക്കാനാവുന്നത്? (iv) ആർത്തവവിരാമകാലത്തെ കൈകാര്യം ചെയ്യൽ – അടിസ്ഥാനങ്ങളിൽ നിന്ന് പുതിയ മുന്നേറ്റങ്ങളിലേക്ക്, എന്നിവ ആയിരിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രി വിജയ്‌യുടെ അമ്മയെക്കുറിച്ച് നീചമായ പരാമർശം നടത്തിയ തമിഴ്‌നാട് ബിജെപി നേതാവിനെതിരെ പ്രതിഷേധം ശക്തം

0
ചെന്നൈ: മുഖ്യമന്ത്രി വിജയ്‌യുടെ അമ്മയെക്കുറിച്ച് നീചമായ പരാമർശം നടത്തിയ തമിഴ്‌നാട് ബിജെപി...

വന്ദേമാതരം മുഴുവൻ ആലപിക്കണമെന്നത് ഹീനമായ ചതി പ്രയോഗമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ...

0
ഡൽ‌ഹി: വന്ദേമാതരം മുഴുവൻ ആലപിക്കണമെന്നത് ഹീനമായ ചതി പ്രയോഗമെന്ന് സിപിഐഎം ജനറൽ...

സ്വാതന്ത്ര്യ ദിനാഘോഷ ഒരുക്കങ്ങൾക്കിടെ ഷോക്കടിച്ച് അധ്യാപകൻ മരിച്ചു ; മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്ക്

0
ബാലാസോർ: സ്വാതന്ത്ര്യ ദിനാഘോഷ ഒരുക്കങ്ങൾക്കിടെ ഷോക്കടിച്ച് അധ്യാപകൻ മരിച്ചു. മൂന്ന് വിദ്യാർത്ഥികൾക്ക്...

ആരോപണങ്ങൾ തെളിയിച്ചാൽ ഒരു കോടി രൂപ ഇനാം നൽകുമെന്ന റിപ്പോർട്ടർ ചാനൽ എംഡിയുടെ പ്രസ്താവനയിൽ...

0
തിരുവനന്തപുരം: മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ തെളിയിച്ചാൽ ഒരു കോടി...