പാറ്റകളുടെ ആദ്യ പരസ്യപ്രതിഷേധത്തിന് പിന്തുണയേറുന്നു

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : കോക്രോച്ച് ജനത പാർട്ടി ശനിയാഴ്ച സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടിക്ക് ഇടത് വിദ്യാർത്ഥി സംഘടനകളുടെ പിന്തുണയും ലഭിക്കുന്നു. പ്രതിഷേധത്തിൽ വിവിധ വിദ്യാർത്ഥി സംഘടനകളുടെ പ്രതിനിധികൾ പങ്കെടുക്കുമെന്നാണ് സൂചന. സിജെപിയുടെ ക്ഷണം സ്വീകരിച്ച് എസ്എഫ്ഐയുടെ ഡൽഹി സെക്രട്ടറി ഐഷി ഘോഷ് പ്രതിഷേധത്തിൽ പങ്കെടുക്കുമെന്ന് സംഘടന അറിയിച്ചു. എന്നാൽ പ്രതിഷേധത്തിൽ എസ്എഫ്ഐ പ്രവർത്തകർ കൂട്ടമായി അണിനിരക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല. നിലവിൽ പ്രതിനിധിതലത്തിലുള്ള പങ്കാളിത്തത്തിനാണ് സംഘടന പ്രാധാന്യം നൽകുന്നതെന്നാണ് വിവരം. പാറ്റകളുടെ ആദ്യ പരസ്യപ്രതിഷേധം മറ്റന്നാൾ നടക്കാനിരിക്കേയാണ് കൂടുതൽ പ്രമുഖർ പിന്തുണ അറിയിക്കുന്നത്. പ്രമുഖ സാമൂഹ്യപ്രവർത്തകനായ സോനം വാങ്ചുക് പ്രതിഷേധത്തിന്റെ ഭാ​ഗമാകുമെന്ന് നേരത്തെ അറിയിച്ചിരുന്നു. പിന്നാലെയാണ് ശനിയാഴ്ച ഡൽഹിയിലെത്തി പ്രതിഷേധത്തിൽ പങ്കെടുക്കാൻ ശ്രമിക്കുമെന്ന് നടൻ പ്രകാശ്‍രാജും അറിയിച്ചത്. നേരത്തെ നിശ്ചിയിച്ച സിനിമാ ചിത്രീകരണത്തിൽനിന്നും സമയം കണ്ടെത്തി വരാനാണ് പ്രകാശ് രാജ് ശ്രമിക്കുന്നത്. കൂടുതൽ പ്രമുഖർ പ്രതിഷേധത്തിന്റെ ഭാ​ഗമാകുമെന്നാണ് വിവരം.

രാഷ്ട്രീയ പാർട്ടികളോടും പ്രതിഷേധത്തിന്റെ ഭാ​ഗമാകാൻ സിജെപി ആഹ്വാനം ചെയ്തിട്ടുണ്ട്. അതിനിടെ കൂട്ടായ്മ രാഷ്ട്രീയ പാർട്ടിയാകില്ലെന്നും സാമൂഹ്യ പ്രതിബദ്ധതയുള്ള വിവിധ വിഷയങ്ങൾ ഏറ്റെടുക്കുമെന്നും സിജെപി വക്താവ് വിജേത ദഹിയ പറഞ്ഞു. കേരളത്തിലും സിജെപിക്ക് ഇടമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ഥാപകൻ അഭിജിത് ദീപ്കേ ഇനി ഇന്ത്യയിൽ തുടരുമോയെന്ന് വ്യക്തതയില്ല. നടൻ ഫഹദ് ഫാസിലടക്കം കേരളത്തിലെ പ്രമുഖരെയും വക്താവ് സിജെപിയിലേക്ക് ക്ഷണിച്ചു. പ്രതിഷേധം സമൂ​ഹമാധ്യമങ്ങളിൽ മാത്രം ഒതുങ്ങേണ്ടതല്ലെന്ന് ശശി തരൂർ എംപി അഭിപ്രായപ്പെട്ടു. സിജെപിക്ക് നിർദേശങ്ങളുമായി ശശി തരൂർ എംപി രം​ഗത്തെത്തി. കേവലം സമൂഹമാധ്യമങ്ങളിലെ മീമുകളിൽ പ്രതിഷേധം ഒതുങ്ങരുത്, പാറ്റകളായി അറിയപ്പെടേണ്ടവരോ പരി​ഗണിക്കപ്പെടേണ്ടവരോ അല്ല യുവാക്കൾ. ജനപ്രതിനിധികളിലും സംവിധാനങ്ങളിലും നിരന്തരം സമ്മർദം ചെലുത്തണമെന്നും തരൂർ ഇം​ഗ്ലീഷ് ദിനപത്രത്തിലെഴുതിയ ലേഖനത്തിൽ പറയുന്നു. ശനിയാഴ്ച നടക്കാനിരിക്കുന്ന പ്രതിഷേധ പരിപാടിയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സാമൂഹിക, രാഷ്ട്രീയ, വിദ്യാർത്ഥി സംഘടനാ പ്രതിനിധികൾ പങ്കെടുക്കുമെന്നാണ് സംഘാടകർ അറിയിക്കുന്നത്. ഇതോടെ പ്രതിഷേധം കൂടുതൽ ശ്രദ്ധ നേടുമെന്ന പ്രതീക്ഷയിലാണ് സിജെപി നേതൃത്വം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...