വയനാട്: കെ.എസ്.ആര്‍.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. ലക്കിടി ഓറിയന്റല്‍ സ്‌കൂള്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റിലെ വിദ്യാര്‍ത്ഥികളായ കോട്ടയം കുര്യനാട് സ്വദേശി സെബിന്‍(21), ആലപ്പുഴ അരൂര്‍ സ്വദേശി രോഹിത്(25) എന്നിവരാണ് മരിച്ചത്.
കോഴിക്കോട്-കൊല്ലഗല്‍ ദേശീയ പാതയില്‍ വൈത്തിരി പഞ്ചായത്ത് ഓഫിസിന് സമീപം ബുധനാഴ്ച രാത്രി പത്തരയോടെയായിരുന്നു അപകടം. കോഴിക്കോട്ടു നിന്ന് കല്‍പറ്റയിലേക്ക് വരികയായിരുന്ന കെഎസ്‌ആര്‍ടിസി ബസും എതിരെ വരികയായിരുന്ന ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. മൃതദേഹങ്ങള്‍ വൈത്തിരി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.