കരിപ്പൂരിലെ സി.ബി.ഐ റെയ്ഡ് : സൂപ്രണ്ട് ഉള്‍പ്പെടെ നാല് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

For full experience, Download our mobile application:
Get it on Google Play

കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളത്തിലെ സി.ബി.ഐ റെയ്ഡിന് പിന്നാലെ നാല് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. കസ്റ്റംസ് സൂപ്രണ്ട് ഗണപതി പോറ്റി, ഇന്‍സ്പെക്ടര്‍മാരായ നരേഷ്, യോഗേഷ്, ഹെഡ് ഹവില്‍ദാര്‍ ഫ്രാന്‍സിസ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.

സ്വര്‍ണം കടത്തുന്നതിന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ യാത്രക്കാര്‍ക്ക് ഒത്താശ ചെയ്യുന്നുവെന്ന് സി.ബി.ഐ കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. സസ്പെന്‍ഡ് ചെയ്ത കസ്റ്റംസ് ഉദ്യോഗസ്ഥരെ സി.ബി.ഐ വിശദമായി ചോദ്യംചെയ്യും. ഇതിനായി കൊച്ചിയിലെ ഒാഫീസില്‍ ഹാജരാകാന്‍ ഉദ്യോഗസ്ഥരോട് സി.ബി.ഐ നിര്‍ദേശിച്ചിട്ടുണ്ട്.

കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ക​സ്​​റ്റം​സ്​ വി​ഭാ​ഗ​ത്തി​ല്‍ സി.​ബി.​ഐ സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 1.2 കോ​ടി​ക്ക്​ തു​ല്യ​മാ​യ വ​സ്​​തു​ക്ക​ള്‍ ക​ണ്ടെ​ത്തിയിരുന്നു. ചൊ​വ്വ, ബു​ധ​ന്‍ ദി​വ​സ​ങ്ങ​ളി​ലാ​യി കൊ​ച്ചി സി.​ബി.​ഐ യൂ​ണി​റ്റി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ക​ണ​ക്കി​ല്‍​പെ​ടാ​ത്ത പ​ണ​വും സ്വ​ര്‍​ണ​വും വി​ദേ​ശ​നി​ര്‍​മ്മി​ത സി​ഗ​ര​റ്റു​ക​ളും പി​ടി​കൂ​ടി​യ​ത്. ഡ​യ​റ​ക്​​ട​റേ​റ്റ്​ ഒാ​ഫ്​ റ​വ​ന്യൂ ഇ​ന്‍​റ​ലി​ജ​ന്‍​സിന്റെ  (ഡി.ആര്‍.​ഐ) സ​ഹാ​യ​ത്തോ​ടെ​യാ​യി​രു​ന്നു ന​ട​പ​ടി.

ഷാ​ര്‍​ജ​യി​ല്‍ ​നി​ന്നു​ള്ള എ​യ​ര്‍ ​അ​റേ​ബ്യ വി​മാ​ന​ത്തി​ലെ​ത്തി​യ യാ​​ത്ര​ക്കാ​രി​ല്‍​ നി​ന്നാ​ണ്​ സ്വ​ര്‍​ണ​വും സിഗരറ്റുകളും പി​ടി​ച്ച​ത്. ക​സ്​​റ്റം​സ്​ ഏ​രി​യ​യി​ല്‍ ​നി​ന്നാ​ണ്​ പ​ണം ക​ണ്ടെ​ത്തി​യ​ത്. ര​ണ്ട​ര ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ്​ ഇ​വി​ടെ​നി​ന്ന്​ ല​ഭി​ച്ച​ത്.

ബു​ധ​നാ​ഴ്​​ച ക​രി​പ്പൂ​രി​ലെ ക​സ്​​റ്റം​സ്​ സൂ​​പ്ര​ണ്ടി​ന്റെ  വീ​ട്ടി​ലും സി.​ബി.​ഐ  പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​വി​ടെ നടത്തി​യ പ​രി​ശോ​ധ​ന​യി​ലും ക​ണ​ക്കി​ല്‍​​പെ​ടാ​ത്ത പ​ണം ക​ണ്ടെ​ടു​ത്ത​താ​യാ​ണ്​ വി​വ​രം. ക​ര്‍​ണാ​ട​ക ഭ​ട്​​ക​ല്‍ സ്വ​ദേ​ശി​ക​ളാ​യ 22 യാ​ത്ര​ക്കാ​രി​ല്‍ ​നി​ന്നാ​ണ്​ 35 ല​ക്ഷ​ത്തിന്റെ  സി​ഗ​ര​റ്റു​ക​ള്‍ ക​ണ്ടെ​ടു​ത്ത്. 43 ല​ക്ഷ​ത്തിന്റെ  856 ഗ്രാം ​സ്വ​ര്‍​ണ​വും പി​ടി​ച്ചു. പ​രി​ശോ​ധ​ന​യു​ടെ വി​ശ​ദ​റി​പ്പോ​ര്‍​ട്ട്​ വ്യാ​ഴാ​ഴ്​​ച​​ സി.​ബി.​ഐ  ത​യാ​റാ​ക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...