നിയന്ത്രണംവിട്ട ചരക്ക് ലോറി 7 വാഹനങ്ങളിൽ ഇടിച്ചു ; നിരവധി പേർക്ക് പരുക്ക്

For full experience, Download our mobile application:
Get it on Google Play

ആമ്പല്ലൂർ : ദേശീയപാതയിലെ ആമ്പല്ലൂർ സിഗ്‌നൽ ജംഗ്ഷനിൽ നിയന്ത്രണംവിട്ട ചരക്ക് ലോറി കെഎസ്ആർടിസി ലോഫ്‌ലോർ ബസ് ഉൾപ്പടെ ഏഴ് വാഹനങ്ങളിൽ ഇടിച്ച് നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരുടെ നില ഗുരുതരമല്ല. ഇന്ന് പുലർച്ചെ ഒരുമണിയോടെയായിരുന്നു അപകടം. ചാലക്കുടി ഭാഗത്തുനിന്ന് വന്ന ചരക്കു ലോറി ബ്രേയ്ക്ക് നഷ്ടപ്പെട്ട് സിഗ്‌നലിൽ നിർത്തിയിട്ട വാഹനങ്ങളിലേക്ക് പാഞ്ഞുകയറുകയായിരുന്നു. കെഎസ്ആർടിസി ബസിലും ആറ് കാറുകളിലുമാണ് ഇടിച്ചത്. ഇടിയുടെ അഘാതത്തിൽ കെഎസ്ആർടിസി ബസ് ഡിവൈഡറിലേക്ക് ഇടിച്ചുകയറി. ഒരുകാർ പൂർണമായും തകർന്നു. ഈ കാറിലെ യാത്രക്കാരൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പുതുക്കാട് പോലീസും യാത്രക്കാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം....

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...

ഉത്തരവാദിത്തങ്ങൾ പുതിയ തലമുറയ്ക്ക് കൈമാറേണ്ട സമയമായി ; നിതിൻ ഗഡ്കരി

0
ന്യൂഡൽഹി : കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച അഭ്യൂഹങ്ങളും ചർച്ചകളും പുരോഗമിക്കുന്നതിനിടെ...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...