കൊല്ലത്ത് 15 വയസുകാരി വീട്ടില്‍ പ്രസവിച്ച സംഭവം ; അയല്‍വാസിയായ പതിനേഴുകാരന്‍ നിരീക്ഷണത്തില്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കുളത്തൂപ്പുഴയില്‍ 15 വയസുകാരി വീട്ടില്‍ പ്രസവിച്ച സംഭവത്തില്‍ അയല്‍വാസിയായ പതിനേഴ് വയസുകാരന്‍ പോലീസ് നിരീക്ഷണത്തില്‍. 2016 ലെ പോക്‌സോ കേസ് ഇരയാണ് കഴിഞ്ഞദിവസം വീട്ടില്‍ പ്രസവിച്ചത്. കുളത്തൂപ്പുഴ മൈലംമൂട്ടിലെ വീട്ടില്‍ പ്രസവിച്ച 15 കാരിയുടെ മൊഴി കുളത്തുപ്പുഴ പോലീസ് രേഖപ്പെടുത്തി. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അയല്‍വാസിയായ 17 കാരനാണ് പ്രതിയെന്ന സംശയത്തിലേക്ക് പോലീസ് എത്തിയത്. എന്നാല്‍ ഡിഎന്‍എ പരിശോധനയ്ക്ക് ശേഷമേ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകൂ.

രണ്ടുദിവസം മുന്‍പാണ് കുളത്തൂപ്പുഴയിലെ വീട്ടില്‍ വെച്ച് 15 കാരി പ്രസവിച്ചത്. പിന്നീട് പെണ്‍കുട്ടിയുടെ അമ്മ താന്‍ പ്രസവിച്ചു എന്ന് പറഞ്ഞ് പുനലൂര്‍ താലൂക്ക് ആശുപത്രിയെ സമീപിച്ചു. ആശുപത്രി ജീവനക്കാര്‍ക്ക് തോന്നിയ സംശയത്തെ തുടര്‍ന്നാണ് പ്രസവിച്ചത് 15 കാരിയാണെന്ന് തെളിഞ്ഞത്. 15 കാരിയും കുഞ്ഞും പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. പുനലൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ പരിപാടിയിൽ ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന് പരാതി

0
പാലക്കാട് : പാലക്കാട്ടെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ...

എളയാവൂരില്‍ ദേശീയപാത സംരക്ഷണഭിത്തി ഇടിഞ്ഞു

0
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ എളയാവൂരില്‍ ദേശീയപാത 66 ന്റെ...

ഹോം സ്റ്റേയിൽ എട്ടാം ക്ലാസുകാരി കൂട്ടമാനഭംഗത്തിനിരയായി ; അഞ്ച് പേർ പിടിയിൽ

0
ഗുവാഹത്തി: അസമിലെ കാംരൂപ് ജില്ലയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ഗുവാഹത്തിയിലെ...

അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്കരണത്തിനുള്ള കരട് ഇറക്കി വൈദ്യുതി റഗുലേറ്ററി കമ്മീഷൻ

0
തിരുവനന്തപുരം: പകൽ സമയത്ത് കുറഞ്ഞ നിരക്ക് കൂടുതൽ ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്താൻ അടക്കമുള്ള...