കോട്ടയം: കോട്ടയം നഗരമധ്യത്തിൽ ടിബി റോഡിൽ കെഎസ്ആർടിസി ബസിനടിയിൽ വീണ് കാൽ നട യാത്രികന് പരിക്കേറ്റു. ഉച്ചയ്ക്ക് രണ്ടേകാലോടെയായിരുന്നു അപകടം. അപകടത്തിൽപ്പെട്ടയാൾ വാഹനത്തിന് അടിയിലേക്ക് ചാടിയതാണോ എന്ന് സംശയമുണ്ടെന്ന് പോലീസ് പറയുന്നു. ബസ് ശരീരത്തിൽ കയറി ഇറങ്ങി ഗുരുതരമായി പരുക്കേറ്റയാളെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല.
കെഎസ്ആർടിസി ബസിനടിയിൽ വീണ് കാൽനട യാത്രികന് പരിക്ക്
RECENT NEWS
Advertisment