കോഴിക്കോട് : പുറക്കാട്ടേരിയില്‍ വാഹനാപകടത്തില്‍ മൂന്നു പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍ പെട്ടത്. കര്‍ണാടക സ്വദേശികളായ ഇവര്‍ തീര്‍ഥാടനം കഴിഞ്ഞ് നാട്ടിലേക്ക് പോകുകയായിരുന്നു. ടോറസ് ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കര്‍ണാടക ഹസന് സ്വദേശികളായ ശിവണ, നാഗരാജ എന്നിവരും ട്രാവലര്‍ ഡ്രൈവറായ എറണാകുളം സ്വദേശിയുമാണ് മരിച്ചത്. പരിക്കേറ്റവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു ; മൂന്നു മരണം
RECENT NEWS
Advertisment