കളിക്കിടെ ധാന്യം സൂക്ഷിച്ച കണ്ടെയ്​നറിലേക്ക്​ ചാടി ; ഒരു വീട്ടിലെ അഞ്ചു കുട്ടികള്‍ക്ക്​ ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

ജയ്​പൂര്‍: രാജസ്​ഥാനില്‍ ഒറ്റ ദിനം രണ്ടു ദുരന്തങ്ങളില്‍ എട്ടു കുട്ടികളുടെ​ ദാരുണാന്ത്യം സംസ്​ഥാനത്തെ കണ്ണീരിലാഴ്​ത്തി. ബിക്കാനീറിലെ ഹിമ്മത്​സാഗര്‍ ഗ്രാമത്തില്‍ കളിക്കുന്നതിനിടെ ധാന്യം സൂക്ഷിച്ച ​കണ്ടെയ്​നറിലുള്ളിലേക്ക്​ ചാടി ശ്വാസംമുട്ടി അഞ്ചു കുട്ടികളും ഝുന്‍ഝു ജില്ലയില്‍ മണ്ണിടിഞ്ഞുവീണ്​ മൂന്നു കുട്ടികളുമാണ്​ മരണത്തിന്​ കീഴടങ്ങിയത്​.

ധാന്യം സൂക്ഷിച്ചുവെച്ച കണ്ടെയ്​നറിനു സമീപം കളിക്കുകയായിരുന്ന കുട്ടികള്‍ കളിയുടെ ഭാഗമായി സംഘം ചേര്‍ന്ന്​ അകത്തേക്ക്​ ചാടുകയായിരുന്നു. ഒന്നിനു പിറകെ ഒന്നായാണ്​ ചാടിയത്​. അവസാനത്തെ കുട്ടി ചാടുന്നതിനിടെ അപ്രതീക്ഷിതമായി അടപ്പ്​ അടഞ്ഞ്​ ശ്വാസം മുട്ടിയാണ്​ മരണം. പുറത്തുപോയി ഏറെ നേരം കഴിഞ്ഞ്​ തിരിച്ചെത്തിയ മാതാവ്​ കുട്ടികളെ കാണാതെ തിരച്ചില്‍ തുടങ്ങിയതോടെയാണ്​ കണ്ടെയ്​നര്‍ അടഞ്ഞുകിടക്കുന്നത്​​ കണ്ടത്​. തുറന്നു നോക്കിയപ്പോള്‍ ശ്വാസംനിലച്ച്‌​ കിടക്കുന്ന കുരുന്നുകളെ കാണുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം തട്ടിയെടുത്തു.

നാലു വയസ്സിനും എട്ടു വയസ്സിനുമിടയിലുള്ള കുട്ടികളാണ്​ മരിച്ച നാലു പേര്‍. മറ്റൊരു സംഭവത്തില്‍, ഝുന്‍ഝുവില്‍ കളിക്കുന്നതിനിടെ മണ്‍കൂന ഇടിഞ്ഞുവീണാണ്​ ദുരന്തമുണ്ടായത്​. മണ്ണുനീക്കി കുട്ടികളെ പുറത്തെടുത്ത്​ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 10 വയസ്സിന്​ താഴെയുള്ളവരാണ്​ കുട്ടികള്‍. ഒരു കുട്ടി പരി​ക്കുകളോടെ ചികിത്സയിലാണ്​.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...