മഹാരാഷ്ട്രയില്‍ ലോറി ഓട്ടോറിക്ഷയിലേക്ക് ഇടിച്ചു കയറി കുട്ടികള്‍ ഉള്‍പ്പടെ 5 പേര്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

മഹാരാഷ്ട്ര : മഹാരാഷ്ട്രയിലെ ബീഡ്പാര്‍ലി ഹൈവേയില്‍ ലോറി ഓട്ടോറിക്ഷയിലേക്ക് ഇടിച്ചു കയറി കുട്ടികള്‍ ഉള്‍പ്പടെ 5 പേര്‍ മരിച്ചു. ഞായറാഴ്ച്ച രാത്രിയാണ് അപകടം. മദീന പത്താന്‍ (30), തബസ്സും പത്താന്‍ (40), റെഹാന്‍ പത്താന്‍ (10), തമന്ന പത്താന്‍ (8), സരോ സത്തര്‍ പത്താന്‍ (40) എന്നിവരാണ് മരിച്ചത്.

അപകടത്തില്‍ എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മറ്റു രണ്ട് വാഹനങ്ങളില്‍ കൂടി ഇടിച്ച ശേഷം ലോറി റോഡരികിലെ കുളത്തിലേക്ക് മറിഞ്ഞു. വഡ്വാനി തഹസില്‍ നിന്ന് ബീഡിലേക്ക് പോകുകയായിരുന്നു ഓട്ടോറിക്ഷ. പരിക്കേറ്റ എട്ട് പേരില്‍ അഞ്ച് പേര്‍ ഓട്ടോറിക്ഷയിലുള്ളവരാണ്. അപകടത്തിനു ശേഷം ലോറി ഡ്രൈവര്‍ ഓടി രക്ഷപെട്ടതായി പോലീസ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...