ആലപ്പുഴ ജില്ലയിൽ ഉണ്ടായ വാഹനാപകടങ്ങളിൽ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: ജില്ലയിൽ ഇന്ന് ഉണ്ടായ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിൽ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. കൊമ്മാടി അടിപ്പാതയ്ക്ക് സമീപം ടിപ്പർ ലോറിയുടെ ടയറുകൾ ഊരിത്തെറിച്ചും, കളർകോട് ബൈപാസിൽ കാറുകൾ കൂട്ടിയിടിച്ചുമാണ് അപകടങ്ങൾ ഉണ്ടായത്. ഇന്ന് രാവിലെ 10. 30-ഓടെ കൊമ്മാടി അടിപ്പാതയ്ക്ക് സമീപമായിരുന്നു ആദ്യത്തെ അപകടം. എം-സാൻഡ് കയറ്റി പറവൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പർ ലോറി വലതുവശത്തെ റോഡിലേക്ക് തിരിക്കാൻ ശ്രമിക്കവെ ആക്സിൽ ഒടിഞ്ഞ് രണ്ട് ചക്രങ്ങൾ ഊരിത്തെറിക്കുകയായിരുന്നു. ഈ സമയം മുഹമ്മ സ്വദേശി മനോജും ഭാര്യ അഞ്ജലിയും സഞ്ചരിച്ചിരുന്ന കാർ സമീപത്ത് പാർക്ക് ചെയ്തിരിക്കുകയായിരുന്നു.

ടയറുകൾ പാഞ്ഞടുക്കുന്നത് ദൂരെ നിന്ന് കണ്ട മനോജ് സമയോചിതമായി കാർ മാറ്റാൻ ശ്രമിച്ചതിനാൽ വലിയ ദുരന്തം ഒഴിവായി. എങ്കിലും ടയറുകൾ കാറിലിടിച്ച് എൻജിനും ബംപറും തകർന്നു. ഏറെനേരം ലോറി റോഡിൽ കിടന്നത് ഗതാഗതക്കുരുക്കിന് കാരണമായി. ഹൈവേ ബീക്കൻ പോലീസ് സ്ഥലത്തെത്തിയാണ് വാഹനങ്ങൾ നീക്കി ഗതാഗതം പൂർവസ്ഥിതിയിലാക്കിയത്. കളർകോട് ബൈപാസിൽ കാറുകൾ കൂട്ടിയിടിച്ചായിരുന്നു രണ്ടാമത്തെ അപകടം. പകൽ 11.45-ഓടെയായിരുന്നു സംഭവം. റിലയൻസ് മാളിലേക്ക് പോകാനായി ബൈപാസിലേക്ക് കയറിയ തലവടി സ്വദേശി ഗോപിയുടെ കാറിൽ ചേർത്തല ഭാഗത്ത് നിന്ന് നിയന്ത്രണം വിട്ടെത്തിയ മറ്റൊരു കാർ ഇടിക്കുകയായിരുന്നു. അപകടസമയത്ത് കാറിലുണ്ടായിരുന്ന ഗോപിയും മകളും കുഞ്ഞും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...