കണ്ണൂര്‍: മട്ടന്നൂരില്‍ രോഗിയുമായി ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലന്‍സ് മരത്തിലിടിച്ചു. കൂടാളി ഹയര്‍ സെക്കന്‍ഡറി സ്കൂളിന് മുന്നിലെ ബസ് സ്റ്റോപ്പിലായിരുന്നു സംഭവം.
മട്ടന്നൂര്‍ പാലോട്ടുപള്ളിയിലെ വാടകവീട്ടില്‍ നിന്ന് ഇതര സംസ്ഥാന തൊഴിലാളിയെ ആശുപത്രിയിലെത്തിക്കുന്നതിന് കണ്ണൂരിലേക്ക് പോകുന്നതിനിടെയാണ് ആംബുലന്‍സ് അപകടത്തില്‍പ്പെട്ടത്. കൂടാളി വളവില്‍ വച്ച് നിയന്ത്രണം വിട്ട ആംബുലന്‍സ് റോഡരികിലെ മരത്തിലിടിക്കുകയായിരുന്നു. അപകടത്തില്‍ രോഗിക്കൊപ്പമുണ്ടായിരുന്ന യുവാവിന് പരിക്കേറ്റിരുന്നു. അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജില്‍ നിന്ന് മറ്റൊരു ആംബുലന്‍സ് എത്തിച്ചാണ് രോഗിയെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. അപകട സ്ഥലത്ത് മട്ടന്നൂരില്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തി അണുനശീകരണം നടത്തി.
The post നിയന്ത്രണം വിട്ട ആംബുലന്‍സ് മരത്തിലിടിച്ച് രോഗിക്ക് ഒപ്പമുണ്ടായിരുന്ന ആളിന് പരിക്ക് appeared first on Pathanamthitta Media.