കുസാറ്റ് ടെക് ഫെസ്റ്റിലെ അപകടം ; സംഘാടനത്തിൽ ഗുരുതര വീഴ്ചയെന്ന് ഉപസമിതി റിപ്പോർട്ട്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കുസാറ്റ് ടെക് ഫെസ്റ്റിലെ അപകടത്തിൽ സംഘാടനത്തിൽ ഗുരുതര വീഴ്ചയെന്ന് ഉപസമിതി സിൻഡിക്കേറ്റ് ഉപസമിതി റിപ്പോർട്ട്. പോലീസ് സുരക്ഷ ആവശ്യപെട്ടുള്ള കത്ത് കൈമാറുന്നതിൽ രജിസ്ട്രാർക്കും വീഴ്ച സംഭവിച്ചു എന്ന് റിപ്പോർട്ടിൽ പറയുന്നു. തിക്കും തിരക്കും നിയന്ത്രിക്കുന്നതിൽ സംഘാടകർക്ക് വീഴ്ചയുണ്ടായി. അനധികൃതമായ പണപ്പിരിവ് നടന്നിട്ടുണ്ടോ എന്ന സംശയമുണ്ടെന്നും സിൻഡിക്കേറ്റ് ഉപസമിതിയിൽ‌ വ്യക്തമാക്കുന്നു. ഇക്കാര്യത്തിൽ അന്വേഷണം ഉണ്ടാകും. സംഭവത്തിൽ ഇതുവരെ ആരെയും പോലീസ് പ്രതി ചേർത്തിട്ടില്ല. നൂറിലേറെ പേരുടെ സാക്ഷി മൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഉപസമിതി റിപ്പോർട്ട് പരി​ഗണിച്ചശേഷം പ്രതി ചേർക്കൽ ഉൾപ്പെടെയുള്ള നടപടിയിലേക്ക് കടക്കും. അപകടം നടന്ന വേദിയിൽ കൂടുതൽ മാറ്റങ്ങൾ വരുത്തുമെന്നും ഓഡിറ്റോറിയം നവീകരിക്കുമെന്നും റിപ്പോർട്ട്. നവംബർ 25നാണ് കുസാറ്റിലെ ടെക് ഫെസ്റ്റിൽ ഉണ്ടായ അപക‍ടത്തിൽ നാലു പേർ മരിച്ചത്. നവംബർ 25ന് നടന്ന അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ 27ന് ചേർന്ന സിൻഡിക്കേറ്റ് യോഗമാണ് പുതിയ ഉപസമിതിയെ നിയോ​ഗിച്ചത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഭിമന്യുവിന്റെ കൊലപാതക കേസിൽ വിചാരണ തുടങ്ങുന്ന തീയതി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന്...

0
കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യുവിന്റെ കൊലപാതക കേസിൽ വിചാരണ തുടങ്ങുന്ന...

നിലമ്പൂർ ഗവ. ഐടിഐയിലെ ഹോസ്റ്റൽ വിദ്യാർത്ഥികൾക്ക് ഭക്ഷണം മുടങ്ങി

0
മലപ്പുറം: നിലമ്പൂർ ഗവ. ഐടിഐയിലെ ഹോസ്റ്റൽ വിദ്യാർത്ഥികൾക്ക് ഭക്ഷണം മുടങ്ങി. എസ്‌എഫ്ഐ...

ഡി.ആർ.കോംഗോയിലെ എബോള വ്യാപനം അതിവേഗത്തിൽ ; ‘ഓരോ അരമണിക്കൂറിലും ഒരു മരണം’ ; യു.എൻ

0
ഡി.ആർ. കോംഗോയിലെ എബോള വ്യാപനത്തിന്റെ വ്യാപ്തി വ്യക്തമാക്കി യു.എൻ. ഓരോ 30...

മന്ത്രി പി.കെ ബഷീറിനെതിരെ പ്രമേയവുമായി മുസ്‌ലിം ലീഗ്

0
മലപ്പുറം: മന്ത്രി പി.കെ ബഷീറിനെതിരെ പ്രമേയവുമായി മുസ്‌ലിം ലീഗ്. കൊണ്ടോട്ടി ഇഎംഇഎ...