Wednesday, April 23, 2025 4:09 am

കേരളത്തിലെ റോഡുകളില്‍ പൊലിഞ്ഞത് 26,00,0 ജീവനുകള്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കേരളത്തിലെ റോഡുകളില്‍ 2016 മുതല്‍ 2022 ജൂണ്‍വരെ വാഹനാപകടങ്ങളില്‍ മരിച്ചത് 25796 പേര്‍.2019ലാണ് കൂടുതല്‍ മരണം-4440. 2022 ജൂണ്‍വരെയുള്ള അപകട മരണ നിരക്ക് മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച്‌ കൂടുതലാണ്. ആദ്യ ആറുമാസം 2227പേര്‍ മരിച്ചു. വാഹനാപകടങ്ങളില്‍ മരിച്ചവര്‍: 2016-ല്‍ 4287, 2017ല്‍ 4131, 2018ല്‍ 4303, 2019ല്‍ 4440, 2020ല്‍ 2979, 2021ല്‍ 3429.

2016 മുതല്‍ 2022 വരെ സംസ്ഥാനത്ത് 2.42ലക്ഷം വാഹനാപകടങ്ങളാണ് നടന്നത്. 2.73ലക്ഷം പേര്‍ക്ക് പരിക്കേറ്റു. 2022-ല്‍ ജൂണ്‍ വരെ 22142 വാഹനാപകടങ്ങളില്‍ 24847പേര്‍ക്ക് പരിക്കേറ്റു. 2016 മുതലുള്ള വാഹനാപകടങ്ങളും പരിക്കേറ്റവരും: 2016ല്‍ 39420-44108, 2017ല്‍ 38470-42671, 2018ല്‍ 40181-45458, 2019ല്‍ 41111-46055, 2020ല്‍ 27877-30510, 2021ല്‍ 33296-40204. റിപ്പോര്‍ട്ട് ചെയ്യാത്ത അപകടങ്ങള്‍ ധാരാളമുണ്ട്.

2021ല്‍ 13620 ഇരുചക്ര വാഹനാപകടങ്ങളില്‍ 1380 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇരുചക്ര വാഹനാപകടങ്ങളില്‍ മരിച്ചവരില്‍ കൂടുതലും 18നും 25നും ഇടയില്‍ പ്രായമുള്ളവരാണ്. മറ്റു വാഹനാപകടങ്ങള്‍-മരണം യഥാക്രമം; ഓട്ടോറിക്ഷ-2772-227, ലോറി-1525-301, സ്വകാര്യബസ്-919-115, മിനിലോറി-699-104, ജീപ്പ്-470-52, ഗുഡ്‌സ് ആട്ടോ-452-35, ടിപ്പര്‍-436-76, മീഡിയം ഗുഡ്‌സ്-424-55, ടെമ്പോവാന്‍-406-42, കെഎസ്‌ആര്‍ടിസി-329-62, ആംബുലന്‍സ്-154-36, മിനിബസ്-93-23, ടോറസ്-91-21, ട്രക്ക്-74-15, അജ്ഞാതവാഹനം-100-23, മറ്റു വാഹനങ്ങള്‍-4676-862.

ഡ്രൈവര്‍മാരുടെ അശ്രദ്ധയില്‍ 2021ല്‍ 28449 വാഹനാപകടങ്ങള്‍ ഉണ്ടായി. ഇതില്‍ 2611 പേര്‍ക്ക് ജീവന്‍ നഷ്ടമായി. റോഡുകളുടെ മോശം അവസ്ഥയില്‍ 37 അപകടങ്ങളില്‍ പത്ത്, അപകട കാരണം കണ്ടെത്താത്ത 1405 അപകടങ്ങളില്‍ 235, മദ്യപിച്ച്‌ വാഹനം ഓടിച്ചതിലൂടെ 77 അപകടങ്ങളില്‍ 16 പേര്‍ക്കും ജീവന്‍ നഷ്ടമായി.

ഗ്രാമ പ്രദേശങ്ങളിലാണ് കൂടുതല്‍ വാഹനാപകടങ്ങളും മരണങ്ങളും നടന്നിരിക്കുന്നത്. 2021ല്‍ ഗ്രാമപ്രദേശങ്ങളില്‍ 24000 അപകടങ്ങളില്‍ 2521 പേര്‍ക്കും നഗരമേഖലയില്‍ 9296 അപകടങ്ങളില്‍ 908 പേര്‍ക്കും ജീവഹാനി സംഭവിച്ചു. അമിത വേഗതയാണ് അപകടങ്ങള്‍ക്ക് പ്രധാന കാരണമെന്നാണ് പോലീസ് ശേഖരിച്ച റിപ്പോര്‍ട്ടിലുള്ളത്. വര്‍ധിച്ചു വരുന്ന റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനായി പോലീസും മോട്ടോര്‍വാഹനവകുപ്പും നിരവധി പദ്ധതികള്‍ നടപ്പാക്കിവരുന്നുണ്ടെങ്കിലും അപകട നിരക്ക് കുറയ്ക്കാന്‍ സാധിക്കുന്നില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

റോഡപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ റോഡുകളുടെ ശോച്യാവസ്ഥയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഹൈക്കോടതി നടത്തിയിരുന്നു. റോഡുകളിലെ കുഴിയടക്കണമെങ്കില്‍ കെ റോഡ് എന്ന് പേരിടണമോയെന്ന് ഹൈക്കോടതി ചോദിച്ചു. ദിനംപ്രതി റോഡപകടങ്ങള്‍ വര്‍ധിക്കുന്നത് അനുവദിക്കാനാവില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ജമ്മു കശ്മീരിലെ പെഹൽഗാമിൽ നടന്ന തീവ്രവാദി ആക്രമണം ഞെട്ടിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: ജമ്മു കശ്മീരിലെ പെഹൽഗാമിൽ നടന്ന തീവ്രവാദി ആക്രമണം ഞെട്ടിപ്പിക്കുന്നതും വേദനാജനകവുമാണെന്ന്...

യുവാവിനേയും എക്‌സൈസ് ഉദ്യോഗസ്ഥനേയും മർദിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു

0
ഹരിപ്പാട്: യുവാവിനേയും എക്‌സൈസ് ഉദ്യോഗസ്ഥനേയും മർദിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു....

കടപ്ര പഞ്ചായത്തിൽ അങ്കണവാടി കം ക്രഷ് ഹെല്‍പ്പര്‍ ഒഴിവ്

0
പത്തനംതിട്ട : കടപ്ര പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ പളളിപടി അങ്കണവാടി കം...

‘എന്റെ കേരളം’ പ്രദര്‍ശന വിപണനമേള : ക്വട്ടേഷന്‍ ക്ഷണിച്ചു

0
സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ നടക്കുന്ന പ്രദര്‍ശന...