ലൈംഗിക ദുരുപയോഗം തടയാനുള്ള ബോധവത്‌കരണം സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം : ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

എറണാകുളം:ലൈംഗിക ദുരുപയോഗം തടയാനുള്ള ബോധവത്‌കരണം സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ഹൈക്കോടതി ഉത്തരവ്.ലൈംഗികാതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ലൈംഗിക ദുരുപയോഗം തടയാനുള്ള ബോധവത്‌കരണ പാഠങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താനാണ് ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസിന്‍റെ ഉത്തരവ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിയുടെ ജാമ്യ ഹര്‍ജി പരിഗണിക്കുന്നതിനിടയിലാണ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്.

വിദഗ്‌ധ സമിതി രൂപീകരിച്ച്‌ പാഠ്യപദ്ധതി തയ്യാറാക്കി 2023-24 അധ്യയന വര്‍ഷത്തില്‍ നടപ്പിലാക്കാനാണ് ഹൈക്കോടതി സിബിഎസ്‌ഇയ്‌ക്കും സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനും നിര്‍ദേശം നല്‍കിയിരിക്കുന്നത്. ആറ് മാസക്കാലയളവാണ് കോടതി ഇതിനായി അനുവദിച്ചിരിക്കുന്ന സമയം. രണ്ട് മാസത്തിനുള്ളില്‍ വിദഗ്‌ധ സമിതി രൂപീകരിക്കാനും നിര്‍ദേശിച്ചു.

ലൈംഗികാതിക്രമം തടയുന്നതിന്‍റെ ഭാഗമായി അമേരിക്കയില്‍ നടപ്പിലാക്കിയ എറിന്‍സ് ലോ മാതൃക ആക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി. വിദ്യാര്‍ഥികളുടെ പ്രായം അനുസരിച്ചാകണം പാഠ്യപദ്ധതിയില്‍ ലൈംഗികാതിക്രമം തടയുന്നതിനുള്ള വിഷയം ഉള്‍ക്കൊള്ളിക്കേണ്ടതെന്നും കോടതി ഉത്തരവില്‍ പറയുന്നു. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ വര്‍ധിക്കുന്നതില്‍ കോടതി നേരത്തെ ആശങ്ക പ്രകടിപ്പിക്കുകയും പാഠ്യപദ്ധതിയില്‍ ലൈംഗിക വിദ്യാഭ്യാസം ഉള്‍പ്പെടുത്തണമെന്നും നിര്‍ദേശിച്ചിരുന്നു.ജാമ്യഹര്‍ജിയില്‍ കോടതി സ്വമേധയാ സിബിഎസ്‌ഇ, കെല്‍സ(കേരള സ്റ്റേറ്റ് ലീഗല്‍ അതോറിറ്റി), വിദ്യാഭ്യാസ വകുപ്പ് എന്നിവരെ കക്ഷി ചേര്‍ത്ത് ഇത് സംബന്ധിച്ച്‌ റിപ്പോര്‍ട്ട് തേടിയതിന് ശേഷമാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...